KeralaLatest NewsNews

കാവി കാണുന്നതെല്ലാം കാവിവൽക്കരണം ആണോ? അതുകൊണ്ട് ഒരു ഫാക്ട് ചെക്ക്: ശ്രീജിത്ത് പണിക്കർ

ഈ ചിത്രത്തിൽ 5 ഇടങ്ങളിൽ കാവി നിറം കാണാം. ഓരോന്നും പരിശോധിക്കാം.

ലക്ഷദ്വീപ് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാദങ്ങളെ പൊളിച്ചടുക്കി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ലക്ഷദ്വീപ് ജനതയുടെ തനതായ ജീവിതരീതികളെ ഇല്ലാതാക്കി കാവി അജണ്ടകളും കോർപ്പറേറ്റ് താത്പര്യങ്ങളും അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ അവിടെ നടന്നുകൊണ്ടിരിക്കുന്നതാണെന്ന മുഖ്യമന്ത്രിയുടെ ഫേയ്‌സ്‌ബുക്ക് കുറിപ്പിന് തക്കതായ മറുപടിയുമായാണ് ശ്രീജിത്ത് പണിക്കർ രംഗത്ത് എത്തിയത്. കാവി കാണുന്നതെല്ലാം കാവിവൽക്കരണം ആണോ? എന്ന ചോദ്യമാണ് തന്റെ ഫേയ്‌സ്‌ബുക്ക് കുറിപ്പിലൂടെ ശ്രീജിത്ത് പണിക്കർ ഉന്നയിച്ചിരിക്കുന്നത്.

ഫേയ്‌സ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കാവി കാണുന്നതെല്ലാം കാവിവൽക്കരണം ആണോ? അതുകൊണ്ട് ഒരു ഫാക്ട് ചെക്ക്. ഈ ചിത്രത്തിൽ കാണുന്നത് നമ്മുടെ മുഖ്യമന്ത്രി 2018ൽ ഉപയോഗിച്ച വാഹനമാണ്. ഈ ചിത്രത്തിൽ 5 ഇടങ്ങളിൽ കാവി നിറം കാണാം. ഓരോന്നും പരിശോധിക്കാം.
[1] ഇത് കാവിവൽക്കരണമല്ല. ഒരു വ്യക്തിയുടെ വസ്ത്രത്തിന്റെ നിറമാണ്.
[2] ഇത് കാവിവൽക്കരണമല്ല. മതിലിന്റെ പെയിന്റ് ആണ്.
[3] ഇത് കാവിവൽക്കരണമല്ല. ഇന്ത്യയുടെ പതാകയാണ്.
[4] ഇത് കാവിവൽക്കരണമല്ല. ചാനലിന്റെ ലോഗോ ഡിസൈൻ ആണ്.
[5] ഇത് കാവിവൽക്കരണമല്ല. വാഹനത്തിന്റെ ഇൻഡിക്കേറ്റർ ആണ്.
Result: ഒന്നും കാവിവൽക്കരണമല്ല. എല്ലാം ഫേക്ക്.
[ഫേക്ക് ജോക്ക് പറഞ്ഞ പണിക്കരെ ചാനൽ ചർച്ചകളിൽ ബഹിഷ്കരിക്കുക]

http://

Read Also: ടിബറ്റില്‍ കമ്മ്യൂണിസ്റ്റ് ചൈനയുടെ അധിനിവേശത്തിന് സമാനമാണ് ലക്ഷദ്വീപില്‍ നടക്കുന്നത്: പിടി തോമസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button