KeralaNattuvarthaLatest NewsNews

വൈദ്യുതിയും ഇന്റർനെറ്റുമില്ല, പഠനം നിലച്ച് ആദിവാസി ഊരുകൾ ; ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ മികവിൽ മുഖ്യൻ

നാട് മുഴുവൻ വെളിച്ചം കൊണ്ട് കത്തുമ്പോൾ ആദിവാസി ഊരുകളിൽ ഇപ്പോഴും ഇരുട്ട് മാത്രമാണ്

അ​ഗ​ളി (പാലക്കാട്​): ഓൺലൈൻ പ്രവേശനോത്സവത്തിന് ഇന്ന് മുഖ്യമന്ത്രി തിരി തെളിച്ചിട്ടും അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി ഊ​രു​ക​ളി​ല്‍ ഇപ്പോഴും ഇരുട്ട് തന്നെയാണ്. ഇതുവരേയ്ക്കും ഊരുകളിൽ പ​ഠ​ന സൗ​ക​ര്യ​മെ​ത്തി​യി​ട്ടി​ല്ല. പു​തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഗോ​ത്ര വി​ഭാ​ഗ​മാ​യ കു​റും​ബ​ര്‍ താ​മ​സി​ച്ചു വ​രു​ന്ന മേ​ഖ​ല​ക​ളി​ലാ​ണ് പ​ഠ​ന​ത്തി​ന് പ്ര​തി​സ​ന്ധി. സ്​​കൂ​ള്‍ തു​റ​ക്കു​ന്ന​തി​ന് മു​ൻപായി വേ​ണ്ട​ത്ര ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ അ​ധി​കൃ​ത​ര്‍ ന​ട​പ്പാ​ക്കാ​ത്ത​താ​ണ് ഇ​വി​ടു​ത്തെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഠ​നം അ​ന്യ​മാ​കാ​ന്‍ ഇ​ട​വ​രു​ത്തി​യ​ത്. എല്ലാവരും പഠിക്കുമ്പോൾ ഊരുകളിലെ കുട്ടികളുടെ വിദ്യാഭ്യാസം മാത്രം ഇപ്പോഴും സർക്കാരിന്റെ ചുവന്ന ചരടുകളിൽ കുരുങ്ങിക്കിടക്കുകയാണ്.

Also Read:ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയതിനാല്‍ ഉത്സാഹം കുറയേണ്ട: മുഖ്യമന്ത്രി

കു​റും​ബ മേ​ഖ​ല​യി​ൽ 19 ആ​ദി​വാ​സി ഊ​രു​ക​ളാ​ണ് ഉള്ളത്. ഇ​തി​ല്‍ കൂ​ടു​ത​ല്‍ ഇ​ട​ങ്ങ​ളി​ലും ക​ഴി​ഞ്ഞ വ​ര്‍​ഷം സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും ഐ.​ടി.​ഡി.​പി​യു​ടെ​യും ശ്ര​മ​ഫ​ല​മാ​യി കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​നാ​യി ടെ​ലി​വി​ഷ​ന്‍ അ​ട​ക്ക​മു​ള​ള സം​വി​ധാ​ന​ങ്ങ​ള്‍ സ്ഥാ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, നി​ല​വി​ല്‍ പ​ല​യി​ട​ങ്ങ​ളി​ലും ഇ​വ ത​ക​രാ​റി​ലാ​ണ്. അവ നേരെയാക്കാനുള്ള ശ്രമങ്ങൾ ഒന്നും തന്നെ അധികാരികളിൽ നിന്നും ഉണ്ടായിട്ടില്ല.

വൈ​ദ്യു​തി​യും ഇ​ന്‍​റ​ര്‍​നെ​റ്റും ക​ട​ന്നു​ചെ​ല്ലാ​ത്ത മേ​ഖ​ല ആ​യ​തി​നാ​ല്‍ ഡി​ഷ് ആന്റിനയും സോ​ളാ​ര്‍ പാ​ന​ലും ഒ​രു​ക്കി​യാ​ണ് ടി.​വി പ്ര​വ​ര്‍​ത്തി​പ്പി​ച്ചി​രു​ന്ന​ത്. കഴി​ഞ്ഞ വ​ര്‍​ഷ​ത്തെ പാ​ഠ്യ​കാ​ലം ക​ഴി​ഞ്ഞ​തോ​ടെ റീ​ചാ​ര്‍​ജ് ചെ​യ്യാ​ത്ത​ത് കാ​ര​ണം നി​ല​വി​ല്‍ ടി വി​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ല.

കാ​ല​പ്പ​ഴ​ക്ക​ത്തി​ല്‍ ബാ​റ്ററിക​ള്‍ ബൂ​സ്​​റ്റ്​ ചെ​യ്യേ​ണ്ട​തു​ണ്ട്. ഇ​തെ​ല്ലാം ചെ​യ്യേ​ണ്ട​ത് ഐ.​ടി.​ഡി.​പി ആ​ണെ​ന്നി​രി​ക്കെ അ​ധി​കൃ​ത​രു​ടെ മെ​ല്ലെ​പ്പോ​ക്കി​നെ​തി​രെ പ്ര​തി​ഷേ​ധ​മു​യ​രു​ക​യാ​ണ്. ഊ​രു​ക​ളി​ല്‍ കു​ട്ടി​ക​ള്‍​ക്ക് സ​ഹാ​യ​ക​മാ​കേ​ണ്ട ഓ​ണ്‍​ലൈ​ന്‍ ഫെ​സി​ലി​റ്റേ​റ്റ​ര്‍​മാ​ര്‍ പ​ല ഊ​രു​ക​ളി​ലും ഇ​ല്ല. ഇ​വ​രെ പുന​ര്‍​വി​ന്യ​സി​പ്പിക്കേ​ണ്ട ജോ​ലി​യും എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. ചി​ണ്ട​ക്കി കേ​ന്ദ്രീ​ക​രി​ച്ച്‌ മൊ​ബൈ​ല്‍ ട​വ​ര്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന ഊ​രു​വാ​സി​ക​ളു​ടെ ദീ​ര്‍​ഘ​കാ​ല​മാ​യു​ള്ള ആ​വ​ശ്യ​ത്തി​ന് ഇ​നി​യും പ​രി​ഹാ​ര​മാ​യി​ട്ടി​ല്ല.

മൊ​ബൈ​ല്‍ ട​വ​ര്‍ സ്ഥാ​പി​ത​മാ​യാ​ല്‍ ആ​ന​വാ​യ്, ഗ​ല​സി, സൈ​ല​ന്‍​റ്​​വാ​ലി മേ​ഖ​ല​ക​ളി​ല്‍ ഇ​ന്‍​റ​ര്‍​നെ​റ്റ് സൗ​ക​ര്യം സാ​ധ്യ​മാ​കും. കു​റും​ബ മേ​ഖ​ല​ക​ളി​ലേ​ക്ക് വൈ​ദ്യു​തി എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും ഉ​ണ്ടാ​കേ​ണ്ട​തു​ണ്ട്. സൈ​ല​ന്‍​റ്​​വാ​ലി ക​രു​ത​ല്‍ മേ​ഖ​ല ആ​യ​തി​നാ​ല്‍ ഭൂ​മി​ക്ക് അ​ടി​യി​ലൂ​ടെ കേ​ബി​ള്‍ വ​ഴി ഇ​വി​ടേ​ക്ക് വൈ​ദ്യു​തി എ​ത്തി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്. പഠന സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ചി​ണ്ട​ക്കി​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ തി​ങ്ക​ളാ​ഴ്ച ത​ങ്ങ​ളു​ടെ ഊ​രി​നു മു​ന്നി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.

നാട് മുഴുവൻ വെളിച്ചം കൊണ്ട് കത്തുമ്പോൾ ആദിവാസി ഊരുകളിൽ ഇപ്പോഴും ഇരുട്ട് കനക്കുന്നു. അധികാരികളെല്ലാം കൊട്ടിഘോഷിച്ച പദ്ധതികൾ ഒക്കെ മുടങ്ങിക്കിടക്കുന്നു. അവർക്കും പഠിക്കണം, അവരും വളരണം. നേരിടുന്ന പ്രശ്നങ്ങൾക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധങ്ങൾ ശക്തമാകുന്നുണ്ട്. അധികാരികളുടെ നോട്ടം അട്ടപ്പാടിയിലുമെത്തണം. അവിടെയും വെളിച്ചം നിറയണം.

വിദ്യാഭ്യാസം മനുഷ്യ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. അതിനെ ഏത് പ്രതിസന്ധി ഘട്ടത്തിലും സംരക്ഷിക്കേണ്ടതുണ്ട്. പുതിയ ലോകം കുഞ്ഞുങ്ങളുടേത് തന്നെയാണ്. അവർക്ക് വളരാൻ, പഠിക്കാൻ, അറിയാൻ നമുക്കാവുന്നതൊക്കെ ചുറ്റിലും സൃഷ്ടിക്കുക.

#പഠിച്ചു വളരട്ടെ കുട്ടികൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button