Latest NewsKeralaNews

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദ വിവരങ്ങൾ അറിയാം

നിയന്ത്രണങ്ങൾ ലംഘിച്ച 1464 പേരെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 4344 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1464 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 2981 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 11468 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 54 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: 70 കടുവകളെ കൊലപ്പെടുത്തി, തോലും എല്ലും മാംസവും ചൈനയിലുള്‍പ്പെടെ വ്യാപാരം; ‘കടുവ ഹബീബ്’ ഒടുവിൽ വലയിലായി

തിരുവനന്തപുരം സിറ്റിയിൽ 471 കേസുകൾ രജിസ്റ്റർ ചെയ്തു. 47 പേരാണ് അറസ്റ്റിലായത്. 115 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 386 കേസുകൾ രജിസ്റ്റർ ചെയ്യുകയും 288 പേർ അറസ്റ്റിലാകുകയും 473 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 1,234 കേസുകളും കൊല്ലം സിറ്റിയിൽ 664 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 471, 47, 115
തിരുവനന്തപുരം റൂറൽ -386, 238, 473
കൊല്ലം സിറ്റി – 664, 43, 32
കൊല്ലം റൂറൽ – 1234, 64, 167
പത്തനംതിട്ട – 54, 47, 26
ആലപ്പുഴ- 31, 11, 208
കോട്ടയം – 243, 237, 185
ഇടുക്കി – 200, 48, 138
എറണാകുളം സിറ്റി – 207, 124, 95
എറണാകുളം റൂറൽ – 276, 61, 689

Read Also: നരേന്ദ്ര മോദിയോട് സങ്കടം പറഞ്ഞ് ആറു വയസുകാരി; 48 മണിക്കൂറിനുള്ളിൽ എല്ലാം ശരിയാക്കുമെന്ന് ഉറപ്പു നൽകി അധികൃതർ

തൃശൂർ സിറ്റി – 183, 183, 178
തൃശൂർ റൂറൽ – 11, 11, 210
പാലക്കാട് – 138, 188, 58
മലപ്പുറം – 39, 42, 27
കോഴിക്കോട് സിറ്റി – 23, 0, 21
കോഴിക്കോട് റൂറൽ – 46, 51, 7
വയനാട് – 66, 0, 31
കണ്ണൂർ സിറ്റി – 59, 59, 54
കണ്ണൂർ റൂറൽ – 4, 0, 79
കാസർകോട് – 9, 10, 188

shortlink

Related Articles

Post Your Comments

Related Articles


Back to top button