COVID 19Latest NewsIndiaNews

പകുതി ദഹിപ്പിച്ച മൃതദേഹങ്ങൾ നായ്ക്കൾ കടിച്ചു വലിക്കുന്നു ; പ്രദേശവാസികൾ പ്രതിഷേധത്തിലേക്ക്

മൃതദേഹങ്ങള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന്​ പ്രദേശവാസികള്‍ ജില്ല അധികാരികളോട്​ ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: ഉത്തരകാശിയിലെ കേദാര്‍ ഘട്ടിലെ നദീ തീരത്ത് കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ മൃതദേഹങ്ങള്‍ നായ കടിച്ചുവലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്​. മരണനിരക്കുകൾ കൂടിയതോടെ മൃതദേഹങ്ങൾ പുഴയിൽ ഒഴുക്കുന്നതും പാതി വെന്ത് കഴിയുമ്പോൾ ഉപേക്ഷിക്കുന്നതും പതിവായിരുന്നു. ഇത്തരത്തിൽ പാതി ദഹിച്ച ശവശരീരങ്ങളാണ് നായ്ക്കൾ കടിച്ചു വലിക്കുന്നതായി ഇപ്പോൾ കാണപ്പെട്ടിരിക്കുന്നത്.

Also Read:കേന്ദ്ര സര്‍ക്കാരിന്‍റെ ഭവന നിര്‍മ്മാണ സഹായ ഫണ്ട് 195.82 കോടി കേരളം നഷ്ടപ്പെടുത്തി; സി.എ.ജി റിപ്പോര്‍ട്ട്

മൃതദേഹങ്ങള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന്​ പ്രദേശവാസികള്‍ ജില്ല അധികാരികളോട്​ ആവശ്യപ്പെട്ടു. ഗംഗയുടെ കൈവഴികളിലേക്ക്​ മൃതദേഹം വലിച്ചെറിയുന്നുണ്ടെന്നും അവര്‍ ആരോപിച്ചു. അനവധി മൃതദേഹങ്ങളാണ് ഇത്തരത്തിൽ നദിയുടെ തീരങ്ങളിൽ കുമിഞ്ഞു കൂടിയിട്ടുള്ളത്.

മരിച്ചവരോട് കാണിക്കേണ്ട നീതികളൊന്നും തന്നെ ഇവിടെ പാലിക്കപ്പെടുന്നില്ലായിരുന്നു. മണലിനുള്ളില്‍ സംസ്​കരിച്ച നിലയിലായിരുന്ന ഇവിടെ മൃതദേഹങ്ങള്‍ ഉണ്ടായിരുന്നത്. കനത്ത മഴ പെയ്​തതോടെ നദിയിലെ വെള്ളം ഉയരുകയും മണ്ണ്​ ഒലിച്ചുപോകുകയും ചെയ്​തു. ഇതോടെ പ്രദേശത്ത്​ ദുര്‍ഗന്ധം പരന്നതോടെ നായ്​ക്കളെത്തി മൃതദേഹം മണല്‍ മാന്തി പുറത്തെടുക്കുകയും ഭക്ഷിക്കുകയുമായിരുന്നുവെന്ന്​ പ്രദേശവാസികള്‍ പറയുന്നു. സംഭവത്തില്‍ പ്രകോപിതരായ പ്രദേശവാസികള്‍ നഗര ഭരണകൂടം യാതൊരുവിധ നടപടികളും സ്വീകരിച്ചിട്ടില്ലെന്ന്​ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button