Latest NewsNewsInternational

പാക് സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചു; മാദ്ധ്യമ പ്രവർത്തകനെ ടെലിവിഷൻ പരിപാടിയിൽ നിന്നും വിലക്കി

ഇമ്രാൻ സർക്കാരിന്റെ സമ്മർദ്ദത്തെ തുടർന്നാണ് നടപടി

ഇസ്ലാമാബാദ്: പാകിസ്താനിൽ പരിപാടി അവതരിപ്പിക്കുന്നതിൽ നിന്നും മാദ്ധ്യമ പ്രവർത്തകന് വിലക്ക്. പാക് മാദ്ധ്യമമായ ജിയോ ടിവിയാണ് മാദ്ധ്യമ പ്രവർത്തകനെ വിലക്കിയത്. ഇമ്രാൻ സർക്കാരിനെ വിമർശിച്ചതിനെ തുടർന്നാണ് നടപടി. ക്യാപ്പിറ്റൽ ടോക്ക് എന്ന ചർച്ചയുടെ അവതാരകനായ ഹമീദ് മിറിനെയാണ് പരിപാടിയിൽ നിന്നും വിലക്കിയത്.

Read Also: മകന് ദയാവധം അനുവദിക്കണമെന്ന അപേക്ഷയുമായി മാതാപിതാക്കൾ; പത്തുവയസുകാരന്‍ കോടതിയില്‍ വച്ച്‌ മരിച്ചു

ഹമീദ് മിർ ഇമ്രാൻ സർക്കാരിന്റെ ഭരണത്തെ പരിഹസിക്കുകയും പാകിസ്താൻ സൈന്യത്തെ വിമർശിക്കുകയും ചെയ്തിരുന്നു. സഹപ്രവർത്തകനായ മാദ്ധ്യമ പ്രവർത്തകനെ അജ്ഞാത സംഘം ആക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്താൻ സർക്കാരിനെതിരെ മിർ രൂക്ഷ വിമർശനം നടത്തിയത്. സഹപ്രവർത്തകനെ ആക്രമിച്ച അജ്ഞാത സംഘത്തിനെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഹമീദ് മിറിന് വിലക്കേർപ്പെടുത്തിയത്. ഇമ്രാൻ സർക്കാരിന്റെ സമ്മർദ്ദത്തെ തുടർന്നാണ് ജിയോ ടിവിയുടെ നടപടിയെന്നാണ് റിപ്പോർട്ട്.

പാക് സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ നേരത്തെയും ഹമീദ് മിറിന് ജോലി നഷ്ടമായിട്ടുണ്ടെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Read Also: രാജ്യത്ത് കോവിഡിന് പിന്നാലെ വില്ലനായി ബ്ലാക്ക് ഫംഗസ് , തമിഴ്‌നാട്ടില്‍ മാത്രം 519 പേര്‍ക്ക് സ്ഥിരീകരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button