Latest NewsNewsInternational

ജീ​വ​ന​ക്കാർക്ക് ആശ്വാസം; ഷാര്‍ജയിൽ കുറഞ്ഞ ശമ്പളം 25,000 ദിര്‍ഹമായി ഉയര്‍ത്തി

ജീ​വി​ത​ച്ചെ​ല​വ് വ​ര്‍​ധി​ച്ചാ​ല്‍ അ​തി​ന​നു​സ​രി​ച്ച്‌ ശമ്പ​ള​വും വ​ര്‍​ധി​പ്പി​ക്കുമെന്നും സു​ല്‍​ത്താ​ന്‍ വ്യക്തമാക്കി.

ഷാ​ര്‍​ജ: രാജ്യത്തെ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ മി​നി​മം ശ​മ്പ​ളം പ്ര​തി​മാ​സം 25,000 ദി​ര്‍​ഹ​മാ​യി ഉ​യ​ര്‍​ത്തിയതായി ഷാ​ര്‍​ജ ഭരണകൂടം. നി​ല​വി​ലെ മി​നി​മം ശ​മ്പ​ളം 17,500 ദി​ര്‍​ഹ​മാ​ണ്. എ​മി​റേ​റ്റ്‌​സ് സോ​ഷ്യ​ല്‍ സ​ര്‍​വി​സ് ഡി​പ്പാ​ര്‍​ട്‌​മെന്‍റ്​ ന​ട​ത്തി​യ പ​ഠ​ന​ത്തി​ന് ശേ​ഷ​മാ​ണ് ശ​മ്പ​ളം വ​ര്‍​ധി​പ്പി​ച്ച​തെ​ന്ന് സു​പ്രീം കൗ​ണ്‍​സി​ല്‍ അം​ഗ​വും ഷാ​ര്‍​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ. ​സു​ല്‍​ത്താ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് അ​ല്‍ ഖാ​സി​മി പ​റ​ഞ്ഞു.

Read Also: പ്രതിഷേധങ്ങൾക്ക് മറുപടിയായി അഡ്മിനിസ്ട്രേറ്റർ ഇന്ന് ലക്ഷദ്വീപിൽ; നേരിൽ കാണാൻ സർവ്വകക്ഷി നേതാക്കൾ

അതേസമയം എ​മി​റേ​റ്റി​ലെ പൗ​ര​ന്മാ​ര്‍​ക്കാ​യി 99 കേ​സു​ക​ള്‍ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് തീ​ര്‍​പ്പാ​ക്കാ​ന്‍ 5.10 കോ​ടി ദി​ര്‍​ഹം അ​നു​വ​ദി​ച്ച്‌​ ഞാ​യ​റാ​ഴ്ച ശൈ​ഖ് സു​ല്‍​ത്താ​ന്‍ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ജ​ന​ങ്ങ​ള്‍​ക്ക്​ ഉ​പ​കാ​ര​പ്ര​ദ​മാ​യ മ​റ്റൊ​രു ന​ട​പ​ടി​യു​മാ​യി അ​ദ്ദേ​ഹം എ​ത്തി​യ​ത്. എന്നാൽ കു​ടും​ബ​ങ്ങ​ളു​ടെ ചെ​ല​വു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ക​യും അ​വ​ര്‍​ക്ക് മാ​ന്യ​മാ​യ ജീ​വി​തം ഉ​റ​പ്പാ​ക്കു​ന്ന ഏ​റ്റ​വും കു​റ​ഞ്ഞ ശ​മ്പ​ളം നി​ര്‍​ണ​യി​ക്കു​ക​യും ചെ​യ്ത​താ​യി ശൈ​ഖ് സു​ല്‍​ത്താ​ന്‍ പ​റ​ഞ്ഞു. ജീ​വി​ത​ച്ചെ​ല​വ് വ​ര്‍​ധി​ച്ചാ​ല്‍ അ​തി​ന​നു​സ​രി​ച്ച്‌ ശമ്പ​ള​വും വ​ര്‍​ധി​പ്പി​ക്കുമെന്നും സു​ല്‍​ത്താ​ന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button