Latest NewsUAENewsGulf

യു.എ.ഇയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ യുവാവിനെ കൊലപ്പെടുത്തി , കൊല നടന്നത് മലയാളിയുടെ സൂപ്പര്‍മാര്‍ക്കറ്റില്‍

ദുബായ് : യു.എ.ഇയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കെയാണ് സംഭവം. ദുബായില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള സൂപ്പര്‍മാര്‍ക്കറ്റിലാണ് ഞെട്ടിച്ച സംഭവം നടന്നത്. കൊലയ്ക്കുശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ പൊലീസ് സംഭവ സ്ഥലത്തുവെച്ച് തന്നെ അറസ്റ്റ് ചെയ്തു.

Read Also : മകന് ദയാവധം അനുവദിക്കണമെന്ന അപേക്ഷയുമായി മാതാപിതാക്കൾ; പത്തുവയസുകാരന്‍ കോടതിയില്‍ വച്ച്‌ മരിച്ചു

ദെയ്‌റ നായിഫ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഫ്രിജ് മുറാറിലാണ് സംഭവം. അറബ് വംശജനാണ് പ്രതി. തന്റെ കൂടെ സൂപ്പര്‍മാര്‍ക്കറ്റിലേയ്ക്ക് പ്രവേശിച്ച സ്വന്തം നാട്ടുകാരനായ യുവാവിനെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. കത്തികൊണ്ട് ഒന്നിലേറെ പ്രാവശ്യമാണ് പ്രതി യുവാവിനെ കുത്തിയത്. യുവാവ് സംഭവ സ്ഥലത്തു തന്നെ ചോരവാര്‍ന്നു മരിച്ചു. രണ്ടു പേരും ഒന്നിച്ചായിരുന്നു സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയത്. പിന്നീട് കൊല്ലപ്പെട്ടയാള്‍ അവിടെ നിന്നു പുറത്തിറങ്ങാനായി നടന്നപ്പോള്‍ പ്രതി ശരീരത്തിന്റെ പിന്‍ഭാഗത്ത് ഒന്നിലേറെ പ്രാവശ്യം കുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button