Latest NewsNewsIndia

കശ്മീരില്‍ ബിജെപി നേതാവിനെ ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തി

ത്രാല്‍ മുന്‍സിപ്പല്‍ കൗണ്‍സിലറായ രാകേഷ് പണ്ഡിത സോംനാഥാണ് കൊല്ലപ്പെട്ടത്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബിജെപി നേതാവിനെ ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തി. ത്രാല്‍ മുന്‍സിപ്പല്‍ കൗണ്‍സിലറായ രാകേഷ് പണ്ഡിത സോംനാഥാണ് കൊല്ലപ്പെട്ടത്. മൂന്നംഗ ഭീകരരാണ് ബിജെപി നേതാവിന് നേരെ വെടിയുതിര്‍ത്തത്.

Also Read: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏറ്റുമുട്ടാനൊരുങ്ങി മമതാ ബാനര്‍ജി, ഹൃദയശൂന്യനായ പ്രൈം മിനിസ്റ്റര്‍ എന്ന് ആക്ഷേപം

വെടിയേറ്റതിന് പിന്നാലെ രാകേഷ് പണ്ഡിത സോംനാഥിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈകുന്നേരത്തോടെ ത്രാലിലാണ് സംഭവമുണ്ടാതെന്ന് കശ്മീര്‍ ഐ.ജി വിജയ് കുമാര്‍ അറിയിച്ചു. മേഖല പൂര്‍ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഭീകരര്‍ക്ക് വേണ്ടിയുള്ള പരിശോധന പുരോഗമിക്കുകയാണെന്ന് കശ്മീര്‍ പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button