KeralaLatest NewsNews

ലക്ഷദ്വീപിലെ തെങ്ങുകളിൽ കാവിവൽക്കരണം കണ്ട മുഖ്യമന്ത്രി പൊലീസ് ട്രെയ്നിങ് കോളേജിലെ മരങ്ങൾ കണ്ടില്ല; ശ്രീജിത്ത് പണിക്കർ

മൈതാനത്തിനു സമീപമുള്ള മരങ്ങൾ കാവിയും വെള്ളയും നിറങ്ങൾ അണിഞ്ഞ് നിൽക്കുകയാണ്, ലക്ഷദ്വീപിലേത് പോലെതന്നെ

തിരുവനന്തപുരം : ലക്ഷദ്വീപിലെ തെങ്ങുകളിൽ വരെ കാവിവൽക്കരണം നടന്നെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് നേരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ലക്ഷദ്വീപ് ജനതയുടെ തനതായ ജീവിതരീതികളെ ഇല്ലാതാക്കി കാവി അജണ്ടകളും കോർപ്പറേറ്റ് താത്പര്യങ്ങളും അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ അവിടെ നടന്നുകൊണ്ടിരിക്കുന്നതെന്ന വിമർശനം മുഖ്യമന്ത്രി ഉയർത്തിയിരുന്നു. കേന്ദ്രം ഭരിക്കുന്ന പാർട്ടി അതിന്റെ ഫാഷിസ ഹസ്തങ്ങൾ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലേക്ക് കടത്തുന്നതിലെ അപകടത്തിന്റെ സൂചനയാണോ തിരുവനന്തപുരം തൈക്കാട് പൊലീസ് ട്രെയ്നിങ് കോളേജിലെ മരങ്ങളിലെ കാവിനിറമെന്ന മറുചോദ്യവുമായി എത്തിയിരിക്കുകയാണ് ശ്രീജിത്ത് പണിക്കർ

read also: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് പൂർണ്ണ രൂപം

ലക്ഷദ്വീപിലെ തെങ്ങുകളിൽ വരെ കാവിവൽക്കരണം നടന്നെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കണ്ടു ഞെട്ടി. കേന്ദ്രം ഭരിക്കുന്ന പാർട്ടി അതിന്റെ ഫാഷിസ ഹസ്തങ്ങൾ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലേക്ക് കടത്തുന്നതിലെ അപകടം ഞാനും മനസ്സിലാക്കുന്നു.
പക്ഷെ ഒരു സംശയം.

തിരുവനന്തപുരം തൈക്കാട് പൊലീസ് ട്രെയ്നിങ് കോളേജിൽ ഞാൻ പോയിട്ടുണ്ട്. വളപ്പിലെ മരങ്ങളിലും ഇതേ ‘കാവിവൽക്കരണം’ നേരിട്ടു കണ്ടിട്ടുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യുന്ന മൈതാനത്തിനു സമീപമുള്ള മരങ്ങൾ കാവിയും വെള്ളയും നിറങ്ങൾ അണിഞ്ഞ് നിൽക്കുകയാണ്, ലക്ഷദ്വീപിലേത് പോലെതന്നെ. കേന്ദ്രഭരണ പ്രദേശമല്ലാത്ത കേരളത്തിലേക്കും കേന്ദ്രം ഭരിക്കുന്ന പാർട്ടി അതിന്റെ ഫാഷിസ ഹസ്തങ്ങൾ കടത്തുന്നതായി ഞാൻ ഭയപ്പെടുന്നു.

കേന്ദ്രത്തിന് യാതൊരു അധികാരവും ഇല്ലാത്ത, മുഖ്യമന്ത്രിക്ക് പൂർണ്ണാധികാരമുള്ള, ആഭ്യന്തര വകുപ്പിന്റെ കീഴിൽ വരുന്നതാണ് പൊലീസ് ട്രെയ്നിങ് കോളേജ് എന്ന് ആരെയും ഓർമ്മിപ്പിക്കേണ്ട കാര്യമില്ലല്ലോ. അവിടെയും എങ്ങനെ ഫാഷിസ പ്രതീകം വന്നു എന്നതാണ് മനസ്സിലാകാത്തത്. സംസ്ഥാന ഭരണകൂടം ദയവായി ഇതിനു കൂട്ടുനിൽക്കരുത്. ഏറ്റവും അടുത്ത അവസരത്തിൽ തന്നെ ആ മരങ്ങളിൽ വിപ്ലവത്തിന്റെ വർണ്ണം പൂശാൻ അപേക്ഷിക്കുന്നു.
പണിക്കർ
ഡിജിറ്റലൊപ്പ്

https://www.facebook.com/panickar.sreejith/posts/4146544252032285

shortlink

Related Articles

Post Your Comments

Related Articles


Back to top button