Latest NewsNewsIndia

കോണ്‍ഗ്രസ് നേതാവ് നവ്‌ജോത് സിങ് സിദ്ധുവിനെ കാണാനില്ല, കണ്ടെത്തുന്നവര്‍ക്ക് 50000 രൂപ പ്രതിഫലം

ബാബാ ദീപ് സിങ് ലോക്‌സേവ സൊസൈറ്റി അം​ഗം അനില്‍ വശിഷ്ട് പോസ്റ്ററിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രം​ഗത്തെത്തി

അമൃത്‍സര്‍: കോവിഡ് കാലത്ത് പോലും ജനങ്ങൾക്ക് സഹായകരമാകാത്ത നേതാക്കന്മാർ ആണ് കോൺഗ്രസിൽ ഉള്ളതെന്നും ദേശീയതലത്തിൽ കോണ്‍ഗ്രസ് ഒരു പരാജയമാകുന്നതായും വിമർശനം ഉയരുകയാണ്. ഇപ്പോഴിതാ കോവിഡ് മഹാമാരിയുടെ കാലത്ത് മണ്ഡലത്തിൽ തിരിഞ്ഞുനോക്കാത്ത കോൺഗ്രസ് നേതാവിനെതിരെ പോസ്റ്ററുകൾ. നവ്‌ജോത് സിങ് സിദ്ധുവിനെ കാണാനില്ലെന്ന തരത്തിലാണ് പോസ്റ്റര്‍. സിദ്ധുവിന്റെ മണ്ഡലമായ അമൃത്‍സറിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. കണ്ടെത്തുന്നവര്‍ക്ക് 50000 രൂപ പ്രതിഫലം നല്‍കുമെന്നും പോസ്റ്ററിൽ പറയുന്നു.

read also: ലക്ഷദ്വീപ് വിഷയം കലങ്ങി മറിയുന്നു, ദ്വീപിലെ ജനങ്ങള്‍ നിരാഹാര സമരത്തിന്
ബാബാ ദീപ് സിങ് ലോക്‌സേവ സൊസൈറ്റി അം​ഗം അനില്‍ വശിഷ്ട് പോസ്റ്ററിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രം​ഗത്തെത്തി. “അമൃത്‍സറില്‍ നിന്ന് എംപിയായും എംഎല്‍എയായും സിദ്ധു തെരഞ്ഞെടുക്കപ്പെട്ടു. പക്ഷെ നഗരത്തിന് വേണ്ടി അദ്ദേഹം ഒന്നും ചെയ്തില്ല. പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ക്ക് ചെവികൊടുക്കാന്‍ പോലും തയ്യാറായില്ല”, അനില്‍ വശിഷ്ട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button