COVID 19KeralaLatest News

സേവനത്തിനു നേതൃത്വം നൽകി പ്രവാസി സംഘടന

പാലക്കാട്: കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സേവന പ്രവർത്തനങ്ങളുമായി പ്രവാസി സംഘടന. പ്രവാസി ഫോറം പാലക്കാട് ആണ് ബുർജ് ബസാറുമായി സഹകരിച്ച് ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലേക്കും ആരോഗ്യ കേന്ദ്രങ്ങളിലേക്കും കോവിഡ് പ്രതിരോധ സാധനങ്ങളും മറ്റും വിതരണം ചെയ്യുന്നത്.

വിവിധ പ്രദേശങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് മരുന്ന്, ഭക്ഷണം, മാസ്കുകൾ എന്നിവയും  ഫോറം പ്രതിനിധികളുടെ നേതൃത്വത്തിൽ നടത്തി. ബുർജ് ബസാർ ബോധവൽക്കരണ പോസ്റ്ററുകളും ജനങ്ങൾക്ക് വിതരണം ചെയ്തു. ജില്ല മുഴുവൻ ഇത്തരം സേവന പ്രവർത്തനം തുടരുമെന്ന് പ്രവാസി ഫോറം ഭാരവാഹികൾ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button