Latest NewsNewsIndia

ചോദ്യം ചെയ്യാനായി കൊണ്ടുവന്നയാള്‍ അക്രമാസക്തനായി; പുല്‍വാമയിലെ സൈനിക ക്യാമ്പില്‍ വെടിവെയ്പ്പ്

വെടിവെയ്പ്പില്‍ കോണ്‍സ്റ്റബിള്‍ അംജിത് ഖാന് പരിക്കേറ്റു

ശ്രീനഗര്‍: പുല്‍വാമയിലെ സൈനിക ക്യാമ്പില്‍ വെടിവെയ്പ്പ്. ചോദ്യം ചെയ്യലിനായി കൊണ്ടുവന്നയാളാണ് സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിന്റെ ക്യാമ്പിലാണ് സംഭവമുണ്ടായത്.

Also Read: മാസ്‌ക് ധരിക്കാതെ നിയമസഭയിൽ സംസാരിച്ച് എംഎൽഎമാർ; മാതൃകയാകേണ്ടവർ പ്രോട്ടോക്കോൾ ലംഘിക്കരുതെന്ന് സ്പീക്കർ

ഭീകരനാണെന്ന് സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് അമീന്‍ മാലിക് എന്നയാളെ ചോദ്യം ചെയ്യലിനായി ക്യാമ്പിലേയ്ക്ക് കൊണ്ടുവന്നത്. ഇയാള്‍ മുന്‍പ് ഭീകര സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നതായി സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. തുടര്‍ന്ന് സൈനിക താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന്റെ കൈവശമുണ്ടായിരുന്ന തോക്ക് തട്ടിയെടുത്ത ശേഷം ഇയാള്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

വൈകുന്നേരം 5 മണിയോടെയാണ് സംഭവം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് സൈനിക ക്യാമ്പ് പൂര്‍ണമായും സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാക്കിയിരുന്നു. വെടിവെയ്പ്പില്‍ കോണ്‍സ്റ്റബിള്‍ അംജിത് ഖാന് പരിക്കേറ്റിട്ടുണ്ട്. നിലവില്‍ അദ്ദേഹത്തെ ശ്രീനഗറിലെ എസ്എംഎച്ച്എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ക്യാമ്പ് പ്രവര്‍ത്തിക്കുന്നതല്ലെന്ന് ത്രാലിലെ എസ്ഒജി ക്യാമ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button