KeralaLatest NewsNews

മാസ്‌ക് ധരിക്കാതെ നിയമസഭയിൽ സംസാരിച്ച് എംഎൽഎമാർ; മാതൃകയാകേണ്ടവർ പ്രോട്ടോക്കോൾ ലംഘിക്കരുതെന്ന് സ്പീക്കർ

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോട് സ്പീക്കർ മാസ്‌കിന്റെ പ്രധാന്യം ഓർമിപ്പിച്ചു

തിരുവനന്തപുരം: മാസ്‌ക് ധരിക്കാതെ നിയമസഭയിൽ സംസാരിച്ച എംഎൽഎമാരെ ഉപദേശിച്ച് സ്പീക്കർ. മാസ്‌ക് ധരിക്കാതെയും താഴ്ത്തിവെച്ചും നിയമസഭയിൽ സംസാരിച്ച എംഎൽഎമാർക്കാണ് സ്പീക്കർ എം ബി രാജേഷ് ജാഗ്രതാ നിർദ്ദേശം നൽകിയത്. പൊതുജനങ്ങൾക്ക് മാതൃകയാകേണ്ടവർ പ്രോട്ടോക്കോൾ ലംഘിക്കരുതെന്ന് സ്പീക്കർ ആവശ്യപ്പെട്ടു.

Read Also: അഞ്ചു വർഷംകൊണ്ട് ആകെയും വർഷംതോറും എത്രയും വീടുകൾ നിർമ്മിച്ച് നൽകുമെന്ന് വിശദീകരിച്ച് മുഖ്യമന്ത്രി

നിയമസഭാ സമ്മേളനത്തിൽ നിരവധി എംഎൽഎമാരാണ് മാസ്‌ക് ശരിയായി ധരിക്കാതിരുന്നത്. പതിനഞ്ചാം കേരള നിയമസഭാ സമ്മേളനം പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുമ്പോഴാണ് എംഎൽഎമാർ മാസ്‌ക് ശരിയായി ധരിക്കാത്തത്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോട് സ്പീക്കർ മാസ്‌കിന്റെ പ്രധാന്യം ഓർമിപ്പിച്ചു. ശ്വസിക്കാൻ പ്രശ്നമുള്ളതിനാലാണ് മാസ്‌ക് മാറ്റിവെച്ചതെന്നും രണ്ട് പ്രാവശ്യം കോവിഡ് വന്നയാളാണെന്നും അദ്ദേഹം സ്പീക്കർക്ക് മറുപടി നൽകുകയും പിന്നീട് മാസ്‌ക് ധരിച്ച് പ്രസംഗം തുടരുകയും ചെയ്തു. ശ്രദ്ധ ക്ഷണിക്കൽ അവതരിപ്പിച്ച സി.എച്ച്. കുഞ്ഞമ്പുവും മാസ്‌ക് ശരിയായി ധരിച്ചിരുന്നില്ല. ഇതോടെയാണ് എല്ലാ എംഎൽഎമാരെയും സ്പീക്കർ മാസ്‌കിന്റെ പ്രധാന്യത്തെ കുറിച്ച് ഓർമ്മിപ്പിച്ചത്.

പലരും സഭയിൽ മാസ്‌ക് താഴ്തിവെച്ച് ചർച്ച ചെയ്തത് ഒരുപാട് പേർ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായെന്നും സഭാ നടപടിക്രമങ്ങൾ ആളുകൾ വീക്ഷിക്കുന്നുണ്ടെന്നും സ്പീക്കർ എം ബി രാജേഷ് സഭാംഗങ്ങളോട് വ്യക്തമാക്കി.

Read Also: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്

shortlink

Related Articles

Post Your Comments


Back to top button