Latest NewsNewsIndiaBusiness

കോവിഡിനിടയിലും ഇന്ത്യൻ സമ്പദ് വ്യവസ്ഥ മുന്നേറ്റത്തിന്റെ പാതയിൽ; പീയൂഷ് ഗോയൽ

വിദേശസ്ഥിര നിക്ഷേപം ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും മികച്ച നിലയിൽ

ന്യൂഡൽഹി : ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഒരു സമയത്തും തകർന്നിട്ടില്ലെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ. ആഗോളതലത്തിലെ സാമ്പത്തിക മുന്നേറ്റത്തിലെ വേഗത കുറഞ്ഞതിന്റെ മാന്ദ്യം മാത്രമാണ് ഇന്ത്യയിലും ദൃശ്യമായതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ സാമ്പത്തിക-വാണിജ്യ രംഗത്തെ നിലവിലെ അവസ്ഥ വിലയിരുത്തുന്ന യോഗത്തിലാണ് പീയൂഷ് ഗോയൽ ഇക്കാര്യം പറഞ്ഞത്.

കോവിഡിനിടയിലും ഇന്ത്യയുടെ സാമ്പത്തിക രംഗം കൃത്യമായ മുന്നേറ്റ പാതയിലാണ്. വിദേശസ്ഥിര നിക്ഷേപം ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും മികച്ച നിലയിലാണ്. 81.72 കോടി ഡോളറിനകത്ത് നിക്ഷേപം വന്നുവെന്നും അത് മുൻ വർഷത്തെ അപേക്ഷിച്ച് 10 ശതമാനം കൂടുതലാണെന്നും സാമ്പത്തിക വകുപ്പ് യോഗത്തിൽ പറഞ്ഞു.

Read Also  :  കാലവർഷം എന്ന് തുടങ്ങുമെന്ന് വ്യക്തത നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

യോഗത്തിൽ രാജ്യത്തെ സുപ്രധാന വ്യവസായികളുടെ സംഘടനകളും പങ്കെടുത്തു.’ ഇന്ത്യയിലെ എല്ലാ വ്യവസായങ്ങളും കോവിഡ് പ്രതിസന്ധിയിൽ രാജ്യത്തിനൊപ്പം നിന്നു. ധീരമായ ഇത്തരം നിലപാടുകളാണ് ഇന്ത്യയുടെ സാമ്പത്തിക നിലയെ പിടിച്ചു നിർത്തുന്നത്’-പീയുഷ് ഗോയൽ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button