Latest NewsKeralaNews

റോ​ഡ്​ നി​ര്‍​മാ​ണ​ത്തി​ന് ഇ​നി​യും നി​യ​മ​ക്കു​രു​ക്കു​ക​ള്‍ ബാ​ക്കി; ഉടൻ നടപടിയെന്ന് മന്ത്രി റിയാസ്​

2019ല്‍ ​റോ​ഡി​ന് സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക്കാ​യി കോ​ഴി​ക്കോ​ട് ജി​ല്ല ക​ല​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. കൊ​യി​ലാ​ണ്ടി ത​ഹ​സി​ല്‍​ദാ​റെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ചു​മ​ത​ല ഏ​ല്‍​പി​ച്ചു.

കു​റ്റ്യാ​ടി: 2016ല്‍ ​സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ല​ഭി​ച്ച കു​റ്റ്യാ​ടി ബൈ​പാ​സ് റോ​ഡ്​ നി​ര്‍​മാ​ണ​ത്തി​ൽ ഉടൻ നടപടിയെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ബൈ​പാ​സ് റോ​ഡ്​ നി​ര്‍​മാ​ണ​ത്തി​ൽ ഇ​നി​യും നി​യ​മ​ക്കു​രു​ക്കു​ക​ള്‍ ബാ​ക്കി​യാ​ണെ​ന്ന് മ​ന്ത്രി പറഞ്ഞു. കെ.​പി. കു​ഞ്ഞ​മ്മ​ദ്​ കു​ട്ടി എം.​എ​ല്‍.​എ. നി​യ​മ​സ​ഭ​യി​ല്‍ ഉ​ന്ന​യി​ച്ച സ​ബ്മി​ഷ​ന് മ​റു​പ​ടി​യാ​യാ​ണ്​ മ​ന്ത്രി ഇ​ക്കാ​ര്യം വ്യക്തമാക്കിയത്.

കു​റ്റ്യാ​ടി-​കോ​ഴി​ക്കോ​ട് -വ​ട​ക​ര റോ​ഡു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ബൈ​പാ​സ്​ റോ​ഡിന്റെ സ്ഥ​ല​മെ​ടു​പ്പി​നെ​തി​രെ ഏ​താ​നും വ്യ​ക്തി​ക​ള്‍ ഹൈ​കോ​ട​തി​യി​ല്‍ ന​ല്‍​കി​യ കേ​സ് ഇ​പ്പോ​ഴും നി​ല​വി​ലു​ണ്ട്. എ​ന്നാ​ല്‍, സ്​​ഥ​ല​മെ​ടു​പ്പോ റോ​ഡ്​ നി​ര്‍​മാ​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ളോ ഇ​തു​വ​രെ കോ​ട​തി സ്​​റ്റേ ചെ​യ്തി​ട്ടി​ല്ല. അ​ലൈ​ന്‍​മെന്‍റി​ല്‍ ഇ​നി​യും മാ​റ്റം വ​രു​ത്തു​ന്ന​ത് കി​ഫ്ബി മാ​ന​ദ​ണ്ഡ​ലം​ഘ​ന​മാ​ണെ​ന്ന​തി​നാ​ല്‍ സ​ര്‍​ക്കാ​ര്‍ താ​ല്‍​പ​ര്യം സം​ര​ക്ഷി​ക്കാ​നാ​യി റോ​ഡ്സ് ആ​ന്‍​ഡ്​ ബ്രി​ഡ്ജ​സ് വി​ക​സ​ന വി​ഭാ​ഗം ഹൈ​കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

Read Also: മരണനിരക്ക് ഉയർന്നു; രണ്ടാംതരംഗം പ്രതിരോധിക്കുന്നില്‍ വീഴ്ചയെന്ന് പ്രതിപക്ഷം

2016ല്‍​ത​ന്നെ ബൈ​പാ​സ് നി​ര്‍​വ​ഹ​ണ​ത്തി​ന് റോ​ഡ്, പാ​ലം വി​ക​സ​ന കോ​ര്‍​പ​റേ​ഷ​നെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. 2018ല്‍ ​സ​മ​ര്‍​പ്പി​ച്ച വി​ശ​ദ എ​സ്​​റ്റി​മേ​റ്റ് പ്ര​കാ​രം 37.96 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചു. 2019ല്‍ ​റോ​ഡി​ന് സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക്കാ​യി കോ​ഴി​ക്കോ​ട് ജി​ല്ല ക​ല​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. കൊ​യി​ലാ​ണ്ടി ത​ഹ​സി​ല്‍​ദാ​റെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ചു​മ​ത​ല ഏ​ല്‍​പി​ച്ചു. എ​ന്നാ​ല്‍, ഭൂ​മി ഏ​റ്റെ​ടു​ക്ക​ലിന്റെ ഭാ​ഗ​മാ​യി അ​തി​ര്‍​ത്തി​ക്ക​ല്ലു​ക​ള്‍ സ്ഥാ​പി​ച്ച​പ്പോ​ള്‍ ഏ​താ​നും ഭൂ​ഉ​ട​മ​ക​ള്‍ പ്ര​വൃ​ത്തി ത​ട​സ്സ​പ്പെ​ടു​ത്തി. കൂ​ടാ​തെ കു​റ്റ്യാ​ടി പാ​ല​ത്തി​ന് സ​മീ​പം നി​ര്‍​മി​ക്കു​ന്ന വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള കെ​ട്ടി​ട​ത്തി​ന് റോ​ഡ് ത​ട​സ്സ​മാ​കു​മെ​ന്ന് കാ​ണി​ച്ച്‌ ഒരു വ്യ​ക്തി ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button