KeralaLatest NewsNews

രണ്ടാം പിണറായി സര്‍ക്കാരിന് മേല്‍ ആദ്യ കരിനിഴല്‍ വീഴ്ത്തി വനം വകുപ്പ്, വിവാദമായത് 15 കോടിയുടെ ഈട്ടിത്തടി

കൊച്ചി: രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരം ഏറ്റെടുത്ത് ഒരു മാസം തികയും മുമ്പെ വനം വകുപ്പിനെതിരെ ആരോപണം ഉയരുന്നു. വയനാട്ടിലെ മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ടാണ് വനം വകുപ്പിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉയരുന്നത്. മുട്ടില്‍ സൗത്ത് വില്ലേജില്‍ നിയമവിരുദ്ധമായി മുറിച്ച 15 കോടിയുടെ ഈട്ടിത്തടി വിട്ടുകൊടുക്കാനും ആരോപണവിധേയരായ രണ്ടുപേരെ രക്ഷിക്കാനും ശ്രമം നടത്തി എന്‍സിപിയുടെ ഉന്നതന്‍. വനം വകുപ്പ് ഭരിക്കുന്നത് ഇപ്പോള്‍ എന്‍സിപിയായതു കൊണ്ട് പിണറായി സര്‍ക്കാരിന് ഇതൊരു കടുത്ത വെല്ലുവിളിയായിരിക്കുകയാണ്. ഒരു പ്രമുഖ ചാനലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് ആരോപണവിധേയരില്‍ ഒരാളെന്ന് പറയപ്പെടുന്നു.

Read Also : ‘ഇനി ഇത് ആവർത്തിക്കില്ല, പൊലീസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു’; ഫിൻലൻഡ് പ്രധാനമന്ത്രി

മുട്ടില്‍ സൗത്ത് വില്ലേജിലെ 42 ഇടങ്ങളിലായി 505 ക്യൂബിക് മീറ്റര്‍ ഈട്ടി മരങ്ങള്‍ അനധികൃതമായി മുറിച്ചുമാറ്റി. വനം ഉദ്യോഗസ്ഥരുടെ പങ്കാളിത്തവും സംഭവത്തില്‍ തെളിഞ്ഞിട്ടുണ്ട്. എന്‍.സി.പി ഉന്നതന്റെ സമ്മര്‍ദ്ദം മറികടന്ന്, ആരോപണ വിധേയരായവര്‍ക്കെതിരെ നടപടിയെടുക്കാന്‍ വനംവകുപ്പ് മന്ത്രിയ്ക്ക് കഴിയുന്നില്ലെന്നാണ് സൂചന. ആരോപണവിധേയര്‍ കഴിഞ്ഞ ദിവസം എന്‍.സി.പി നേതാവിനെ വീട്ടിലെത്തി കണ്ടതായും വ്യക്തമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button