KeralaLatest NewsNewsCrime

വട്ടിയൂർക്കാവിൽ സ്കൂട്ടർ മോഷണം; യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ നിന്ന്​ സ്കൂട്ടർ മോഷ്​ടിച്ച രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരംപാറ വി.കെ.പി നഗർ തേജസ് കോട്ടേജിൽ ജഫിൻ വിൽസൺ (21), വിളപ്പിൽ മൈലാടി മേക്കുംകര പുത്തൻവീട്ടിൽ അഖിൽ (22) എന്നിവരെയാണ് വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.

മേയ് 25ന്​ വൈകിട്ടാണ് മോഷണം നടന്നത്. കടകളിൽ ഭക്ഷ്യവസ്തുക്കൾ എത്തിച്ച് വിൽപന നടത്തുന്ന വാഴോട്ടുകോണം സ്വദേശിനി സതി പാപ്പാട് ജംഗ്ഷനിലെ കടയുടെ മുന്നിൽ സ്കൂട്ടർ പാർക്ക് ചെയ്ത് കടയിൽ പോയ സമയത്തായിരുന്നു മോഷണം. സമീപത്ത് നിൽക്കുകയായിരുന്ന പ്രതികൾ വാഹനം മോഷ്ടിച്ച് മുങ്ങുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രെജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് നമ്പർ പ്ലേറ്റ് മാറ്റി ഉപയോഗിച്ചിരുന്ന സ്​കൂട്ടർ അടക്കം പ്രതികളെ പിടികൂടിയത്.

വട്ടിയൂർക്കാവ് എസ്.എച്ച്.ഒ ആനന്ദബാബു, എസ്.ഐമാരായ ഹരീഷ്, ബിജു, യേശുദാസ്, എ.എസ്.ഐമാരായ രാജേഷ്, ഷൗക്കത്ത്, എസ്.സി.പി.ഒമാരായ അനൂപ്, ഹരികൃഷ്ണൻ, സൈജു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button