Latest NewsNewsFootballSports

റൊണാൾഡോയോടുള്ള ഇഷ്ടം വെളിപ്പെടുത്തി ആഞ്ചലോട്ടി

റൊണാൾഡോയുടെ ട്രാൻസ്ഫറിനെ കുറിച്ച് ഉടൻ വെളിപ്പെടുത്തില്ലെന്ന് ആഞ്ചലോട്ടി

മാഡ്രിഡ്: യുവന്റസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയോടുള്ള ഇഷ്ടം വെളിപ്പെടുത്തി റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടി. ക്രിസ്റ്റ്യാനോ റൊണാൾഡോയെ റയലിൽ തിരികെ കൊണ്ടുവരുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ആഞ്ചലോട്ടി. താൻ ഏറെ ഇഷ്ടപ്പെടുന്നു എന്നും എന്നാൽ റൊണാൾഡോ യുവന്റസിന്റെ താരമായതിനാൽ അദ്ദേഹത്തിന്റെ ട്രാൻസ്ഫറിനെ കുറിച്ച് താൻ പറയുന്നത് ശരിയല്ലെന്നും ആഞ്ചലോട്ടി പറഞ്ഞു.

‘റൊണാൾഡോയുടെ കാലം കഴിഞ്ഞു എന്നാണ് പലരും വിലയിരുത്തുന്നത്. എന്നാൽ അത് ശരിയല്ല. റൊണാൾഡോ കഴിഞ്ഞ സീസണിൽ 30,35 ഗോളുകൾ നേടി. അദ്ദേഹം 50 ഗോളുകൾ നേടുന്നില്ല എന്നു കരുതി അദ്ദേഹത്തിന്റെ അവസാനമാണ് എന്ന് കരുതാനാകില്ല’, ആഞ്ചലോട്ടി പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിടുമെന്നുള്ള അഭ്യൂഹങ്ങൾ ഉയരുന്നതിനിടയിലാണ് ആഞ്ചലോട്ടിയുടെ പ്രസ്താവന.

Read Also:- സൗഹൃദ മത്സരത്തിൽ ലോക ചാമ്പ്യന്മാർക്ക് തകർപ്പൻ ജയം

ആഞ്ചലോട്ടിക്ക് കീഴിൽ നേരത്തെ കളിച്ചിട്ടുള്ള റൊണാൾഡോ അദ്ദേഹത്തിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം ഉൾപ്പെടെ നിരവധി കിരീടങ്ങൾ നേടിയിട്ടുണ്ട്. 2013-2015 വർഷങ്ങളിൽ സിദാൻ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് ആഞ്ചലോട്ടിയായിരുന്നു റയലിന്റെ പരിശീലകൻ. അതേസമയം, എവർട്ടണിൽ മൂന്ന് വർഷത്തെ കരാർ ബാക്കി നിൽക്കെയാണ് ഈ സീസണിൽ ആഞ്ചലോട്ടി റയലിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button