Latest NewsNewsIndia

ഉപയോക്താക്കളിൽ നിന്ന് തന്ത്രപൂർവ്വം അനുമതി വാങ്ങുന്നു: വാട്സ് ആപ്പിനെതിരെ കേന്ദ്ര സർക്കാർ

പ്രൈവസി പോളിസി അംഗീകരിക്കാത്ത ഉപയോക്താക്കൾക്ക് നിരന്തരം ഇത് ചൂണ്ടിക്കാട്ടി നോട്ടിഫിക്കേഷൻ നൽകുകയാണ് വാട്സ് ആപ്പ്

ന്യൂഡൽഹി : വാട്സ് ആപ്പിനെതിരെ ഡൽഹി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി കേന്ദ്ര സർക്കാർ. പുതിയ സ്വകാര്യതാ നയം നടപ്പാക്കാനായി ഉപയോക്താക്കളിൽ നിന്ന് തന്ത്രപൂർവ്വം അനുമതി വാങ്ങുകയാണെന്നാണ് കേന്ദ്രത്തിന്റെ പരാതി. നിലവിൽ പ്രൈവസി പോളിസി അംഗീകരിക്കാത്ത ഉപയോക്താക്കൾക്ക് നിരന്തരം ഇത് ചൂണ്ടിക്കാട്ടി നോട്ടിഫിക്കേഷൻ നൽകുകയാണ് വാട്സ് ആപ്പ് എന്നാണ് കേന്ദ്രത്തിന്റെ പരാതിയിൽ പറയുന്നത്.

പ്രൈവസി പോളിസി അംഗീകരിക്കാൻ സാധാരണക്കാരെ നിർ‍ബന്ധിതരാക്കുകയാണ് കമ്പനി. രാജ്യത്ത് പുതിയ പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ വരുന്നതിന് മുമ്പ് പരമാവധി ആളുകളെ കൊണ്ട് പ്രൈവസി പോളിസി അംഗീകരിപ്പിച്ച് വിവരങ്ങൾ ശേഖരിക്കാനാണ് ശ്രമമെന്ന് കേന്ദ്ര സർക്കാർ ആരോപിക്കുന്നു.

Read Also  :  ‘ഒരു ബിയര്‍ കഴിക്കുക വാക്‌സിനേഷന്‍ എടുക്കുക’: വാക്സിനേഷൻ പ്രോത്സാഹിപ്പിക്കാൻ പദ്ധതികളുമായി ജോ ബൈഡന്‍

ഉപഭോക്താക്കളുടെ വിവരങ്ങളും സ്വകാര്യതയും സംരക്ഷിക്കാൻ നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിന്മേലാണ് കേന്ദ്ര സർക്കാരിൻ്റെ സത്യവാങ്മൂലം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button