Latest NewsKeralaNews

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം : സംസ്ഥാനത്ത് ഇന്ന് രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദ വിവരങ്ങൾ അറിയാം

നിയന്ത്രണങ്ങൾ ലംഘിച്ച 1492 പേരെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 4453 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1492 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 3054 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 11198 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 49 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടില്ല; വിശദീകരണവുമായി മഹാരാഷ്ട്ര സർക്കാർ

തിരുവനന്തപുരം സിറ്റിയിൽ 646 കേസുകൾ രജിസ്റ്റർ ചെയ്തു. 51 പേരാണ് അറസ്റ്റിലായത്. 225 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 251 കേസുകൾ രജിസ്റ്റർ ചെയ്യുകയും 134 പേർ അറസ്റ്റിലാകുകയും 497 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 1,196 കേസുകളും കൊല്ലം സിറ്റിയിൽ 746 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി വഴി സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ ലഭിച്ചത് പാവപ്പെട്ട 55 കോടി ജനങ്ങള്‍ക്ക്

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 646, 51, 225
തിരുവനന്തപുരം റൂറൽ – 251, 134, 497
കൊല്ലം സിറ്റി – 746, 41, 30
കൊല്ലം റൂറൽ – 1196, 69, 169
പത്തനംതിട്ട – 79, 79, 25
ആലപ്പുഴ- 44, 19, 243
കോട്ടയം – 224, 208, 206
ഇടുക്കി – 160, 40, 50
എറണാകുളം സിറ്റി – 154, 93, 55
എറണാകുളം റൂറൽ – 211, 54, 446

Read Also: കോവിഡിനും ചുഴലിക്കാറ്റിനും കാരണം പൗരത്വ നിയമവും ഇസ്ലാമിക ശരീയത്തിനെ തകിടം മറിച്ചതും: എസ്പി എംപിയുടെ വാക്കുകൾ വിവാദത്തിൽ

തൃശൂർ സിറ്റി – 180, 181, 173
തൃശൂർ റൂറൽ – 40, 37, 236
പാലക്കാട് – 112, 121, 44
മലപ്പുറം – 60, 60, 14
കോഴിക്കോട് സിറ്റി – 58, 52, 36
കോഴിക്കോട് റൂറൽ – 64, 80, 11
വയനാട് – 63, 0, 87
കണ്ണൂർ സിറ്റി – 131, 131, 135
കണ്ണൂർ റൂറൽ – 13, 9, 72
കാസർകോട് – 21, 33, 300

shortlink

Related Articles

Post Your Comments

Related Articles


Back to top button