Latest NewsKeralaNewsBusiness

സ്വർണ്ണവിലയിൽ വർധനവ്: ഇന്നത്തെ വില അറിയാം

പവന് 80 രൂപയാണ് ഇന്ന് വർധിച്ചത്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വർധനവ്. പവന് 80 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 36,960 രൂപയായി. ഗ്രാമിന് 10 രൂപയും വർധിച്ചിട്ടുണ്ട്. 4,620 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. ഒരു മാസത്തിനിടെ 1900 രൂപയാണ് സ്വർണ്ണത്തിന് വർധിച്ചത്.

Read Also: രാജ്യത്തിന് ആശ്വാസമായി രോഗികളുടെ എണ്ണവും മരണനിരക്കും കുറയുന്നു, കേരളം ഉൾപ്പെടെ 5 ഇടത്ത് കൂടുതൽ

പവന് 36,880 രൂപയും ഗ്രാമിന് 4,610 രൂപയുമായിരുന്നു ഇന്നലത്തെ സ്വർണ്ണ വില. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വർണ്ണവിലയിൽ പ്രതിഫലിക്കുന്നത്.

കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ തുടർന്ന് രാജ്യാന്തര സമ്പദ് വ്യവസ്ഥയിലുണ്ടായ തകർച്ച സ്വർണ്ണ വിപണിയിൽ പ്രതിഫലിക്കുന്നുണ്ടെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

Read Also:  ‘പാര്‍ട്ടിയുടെ അവസ്ഥ ശ്രീധരന്‍പിള്ളയുടെ കാലത്തേക്ക് പോയിരിക്കുന്നു’, അണികൾ ആശയക്കുഴപ്പത്തിൽ: പി.പി മുകുന്ദന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button