KeralaLatest NewsNews

ബിജെപിക്കെതിരെ സിപിഎമ്മും ഒരു വിഭാഗം മാദ്ധ്യമങ്ങളും നടത്തുന്നത് കള്ളപ്രചാരണം; പ്രതികരണവുമായി കെ സുരേന്ദ്രൻ

ഭാരതീയ ജനതാ പാർട്ടിയെ സംബന്ധിച്ച് കള്ള പ്രചാരണങ്ങളാണ് ഒരു വിഭാഗം മാദ്ധ്യമങ്ങളും സി.പി.എമ്മും നടത്തി കൊണ്ടിരിക്കുന്നത്

കോഴിക്കോട്: പാർട്ടിക്കെതിരെ നടക്കുന്നത് കള്ളപ്രചാരണങ്ങളാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരന്ദ്രൻ. കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭാരതീയ ജനതാ പാർട്ടിയെ സംബന്ധിച്ച് കള്ള പ്രചാരണങ്ങളാണ് ഒരു വിഭാഗം മാദ്ധ്യമങ്ങളും സി.പി.എമ്മും നടത്തി കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

Read Also: ‘ഒരു ബിയര്‍ കഴിക്കുക വാക്‌സിനേഷന്‍ എടുക്കുക’: വാക്സിനേഷൻ പ്രോത്സാഹിപ്പിക്കാൻ പദ്ധതികളുമായി ജോ ബൈഡന്‍

കൊടകരയിൽ നടന്ന പണം കവർച്ചാ കേസുമായി ബന്ധപ്പെട്ടാണ് അർദ്ധ സത്യങ്ങളും ആസൂത്രിതമായ കള്ളപ്രചാരണങ്ങളും നടക്കുന്നത്. ബിജെപിയ്ക്ക് ഒന്നും മറച്ചു വെയ്ക്കാനില്ല. കവർച്ചാ കേസിനെ ബിജെപിയുമായി ബന്ധിപ്പിക്കാൻ തെളിവ് എവിടെയെന്നും അദ്ദേഹം ചോദിച്ചു.

എ വിജയരാഘവൻ ഹരിശ്ചന്ദ്രൻ ചമയുകയാണ്. തെരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും വൻതുക ചെലവിട്ടു. സിപിഎം മാത്രം ആയിരം കോടി ചെലവിട്ടു. പിആർ വർക്കിന് 200 കോടി സിപിഎം ചെലവാക്കിയെന്നും അദ്ദേഹം ആരോപിച്ചു.

ചില മാദ്ധ്യമങ്ങൾ നുണക്കഥകൾ പടച്ചു വിടുകയാണ്. എഴുതുന്നതും പറയുന്നതുമെല്ലാം സത്യമാകണമെന്നും അദ്ദേഹം പറഞ്ഞു.

Read Also: ‘ലോക്ക്ഡൌൺ പ്രതിസന്ധി മാറ്റാൻ പെണ്‍വാണിഭം’: കുടുങ്ങിയത് രണ്ട് നടിമാരും, ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button