Latest NewsKeralaNews

കൊടകര കുഴല്‍പ്പണ കേസില്‍ മലപ്പുറം സ്വദേശി സുള്‍ഫിക്കര്‍ അറസ്റ്റില്‍ : സ്വര്‍ണവും കണ്ടെടുത്തു

തൃശൂര്‍ കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ കൂടുതല്‍ അറസ്റ്റ്. കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. മലപ്പുറം മങ്കട സ്വദേശി സുല്‍ഫിക്കറാണ് അറസ്റ്റിലായത്. ക്രിമിനല്‍ സംഘത്തോടൊപ്പം ഇയാള്‍ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇതോടെ, അറസ്റ്റിലായവരുടെ എണ്ണം 21 ആയി. പ്രതികളില്‍ നിന്ന് പണവും സ്വര്‍ണവും പൊലീസ് കണ്ടെത്തി.

Read Also : കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നത് കള്ളപ്പണവും വോട്ട് വിറ്റ് കിട്ടിയ പണവും കൊണ്ടാണെന്ന് എം.വി.ജയരാജന്റെ പരിഹാസം

കവര്‍ച്ചയിലും ഗൂഢാലോചനയിലും സുല്‍ഫിക്കറിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അതിനിടെ, കേസിലെ മൂന്നാം പ്രതിയായ രഞ്ജിത്തിന്റെ ഭാര്യയും 20-ാം പ്രതിയുമായ ദീപ്തിയുടെ പക്കല്‍ നിന്ന് കവര്‍ച്ച പണമുപയോഗിച്ച് വാങ്ങിയ ഒമ്പതര പവന്‍ സ്വര്‍ണം പൊലീസ് പിടിച്ചെടുത്തു.

ദീപ്തിയെ വീണ്ടും ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോടാലിയിലെ വീട്ടില്‍ നിന്നും സ്വര്‍ണം കണ്ടെടുത്തത്. മറ്റൊരു പ്രതി ബഷീറിന്റെ വീട്ടില്‍ നിന്ന് 50,000 രൂപയും കണ്ടെത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button