Latest NewsNewsInternational

രഹസ്യ റിപ്പോര്‍ട്ട് ചോര്‍ന്നു; മാഗി ഉള്‍പ്പെടെയുള്ള ഉത്പ്പന്നങ്ങളുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

60 ശതമാനം ഭക്ഷ്യോത്പ്പന്നങ്ങളും ആരോഗ്യത്തിന് ഗുണകരമല്ല

മുംബൈ: മാഗി നൂഡില്‍സ് ഉള്‍പ്പെടെ വിപണിയിലുള്ള ഭൂരിഭാഗം ഭക്ഷ്യോത്പ്പന്നങ്ങളുമായി ബന്ധപ്പെട്ട നെസ്‌ലെയുടെ രഹസ്യ റിപ്പോര്‍ട്ട് പുറത്ത്. വിപണിയിലുള്ള 60 ശതമാനം ഭക്ഷ്യോത്പ്പന്നങ്ങളും ആരോഗ്യത്തിന് ഗുണകരമല്ലെന്നാണ് നെസ്‌ലെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അയച്ച റിപ്പോര്‍ട്ടാണ് ചോര്‍ന്നത്.

Also Read: കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നത് കള്ളപ്പണവും വോട്ട് വിറ്റ് കിട്ടിയ പണവും കൊണ്ടാണെന്ന് എം.വി.ജയരാജന്റെ പരിഹാസം

‘വിപണിയിലുള്ള നമ്മുടെ ഉത്പ്പന്നങ്ങള്‍ ഒരിക്കലും ആരോഗ്യത്തിന് ഗുണകരമല്ല. മുഖ്യധാരയിലുള്ള 60 ശതമാനം ഭക്ഷ്യോത്പ്പന്നങ്ങളും അംഗീകൃതമായ ആരോഗ്യ നിര്‍വചനം പോലും പാലിക്കുന്നില്ല. ഇവയില്‍ ആവശ്യമായ പോഷകം ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ്’- നെസ്‌ലെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ. ബ്രിട്ടീഷ് മാധ്യമമായ ഫിനാന്‍ഷ്യല്‍ ടൈംസാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

മാഗി നൂഡില്‍സ്, കിറ്റ്കാറ്റ്, നെസ്‌കഫെ തുടങ്ങി ഒട്ടേറെ ജനപ്രിയമായ ഭക്ഷ്യോത്പ്പന്നങ്ങളാണ് നെസ്‌ലെ പുറത്തിറക്കുന്നത്. എട്ട് ഉത്പ്പാദക യൂണിറ്റുകളാണ് നെസ്‌ലെയ്ക്ക് ഇന്ത്യയിലുള്ളത്. കമ്പനിയുടെ ആഗോള വരുമാനത്തില്‍ പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യ. നേരത്തെയും സമാനമായ പ്രശ്‌നങ്ങള്‍ മാഗി നൂഡില്‍സ് ഉള്‍പ്പെടെയുള്ള നെസ്‌ലെയുടെ ഉത്പ്പന്നങ്ങള്‍ നേരിട്ടിരുന്നു. അന്ന് കമ്പനിയുടെ ഓഹരിയിലും വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ഇപ്പോള്‍ കമ്പനിയുടെ രഹസ്യ റിപ്പോര്‍ട്ട് ചോര്‍ന്നത് വിപണിയില്‍ വീണ്ടും തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button