KeralaLatest NewsNews

സി കെ ജാനുവിനെ അപമാനിക്കരുത്; ഒരു രൂപ പോലും കൊടുത്തിട്ടില്ലെന്ന് കെ സുരേന്ദ്രൻ

സി.കെ. ജാനു മത്സരിച്ച മണ്ഡലത്തിൽ ഏതൊരു മണ്ഡലത്തിലെയും പോലെ നിയമാനുസൃതമായ കാര്യങ്ങൾ നടന്നിട്ടുണ്ട്

കോഴിക്കോട്: സികെ ജാനുവുമായി താൻ സംസാരിച്ചിട്ടില്ലെന്ന് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സി.കെ. ജാനു ഒരു രൂപ പോലും ആവശ്യപ്പെട്ടിട്ടില്ലെന്നും താൻ ഒരു രൂപ പോലും കൊടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.

Read Also: ലക്ഷദ്വീപ് ബഹളങ്ങൾക്കിടയിൽ കോടതികളിൽ നടന്ന ചില കാര്യങ്ങൾ: പ്രമേയത്തിനുള്ള സ്കോപ്പ് ഉണ്ടെന്ന് ശ്രീജിത്ത്‌ പണിക്കർ

സി.കെ. ജാനു മത്സരിച്ച മണ്ഡലത്തിൽ ഏതൊരു മണ്ഡലത്തിലെയും പോലെ നിയമാനുസൃതമായ കാര്യങ്ങൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദിവാസി നേതാവായത് കൊണ്ടാണോ ജാനുവിനെ അവഹേളിക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.

‘ഓഡിയോ ക്ലിപ്പിൽ കൃത്രിമം നടന്നിട്ടുണ്ട്. ഓഡിയോ തന്റേതാണെന്ന് സമ്മതിച്ചിട്ടില്ല. പ്രസീത വിളിച്ചിട്ടില്ല എന്നു പറയുന്നില്ല. പക്ഷേ ഓഡിയോ ക്ലിപ്പിന്റെ മുഴുവൻ ഭാഗങ്ങളും പുറത്തുവിട്ടാലെ കാര്യങ്ങൾ വ്യക്തമാകു. ശബ്ദരേഖയിൽ 10 കോടി പത്ത് ലക്ഷമായി കുറഞ്ഞത് ഒറ്റയടിക്കാണെന്നും’ അദ്ദേഹം വ്യക്തമാക്കി.

‘സി.കെ. ജാനുവിന് തന്നെ എപ്പോൾ വിളിക്കാനുള്ള സ്വാതന്ത്ര്യവും വിശ്വാസ്യതയും തങ്ങൾ തമ്മിലുണ്ട്. ഇപ്പോൾ പുറത്തുവന്ന ഓഡിയോ അവരുടെ പാർട്ടിയ്ക്കുള്ളിലെ പ്രശ്‌നങ്ങളുടെ ഭാഗമാണ്. സി കെ ജാനുവിന് പണം ആവശ്യമാണെങ്കിൽ, ബി.ജെ.പി. നൽകാൻ തീരുമാനിച്ചിരുന്നെങ്കിൽ അത് മറ്റാരും അറിയുമായിരുന്നില്ലെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ‘ഒരു ബിയര്‍ കഴിക്കുക വാക്‌സിനേഷന്‍ എടുക്കുക’: വാക്സിനേഷൻ പ്രോത്സാഹിപ്പിക്കാൻ പദ്ധതികളുമായി ജോ ബൈഡന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button