KeralaLatest NewsNews

ലക്ഷദ്വീപ് ബഹളങ്ങൾക്കിടയിൽ കോടതികളിൽ നടന്ന ചില കാര്യങ്ങൾ: പ്രമേയത്തിനുള്ള സ്കോപ്പ് ഉണ്ടെന്ന് ശ്രീജിത്ത്‌ പണിക്കർ

രാജ്യത്തെ കോടതികളിൽ സംഭവിച്ച ചില കാര്യങ്ങൾ സൂചിപ്പിച്ചാണ് ശ്രീജിത്ത് പണിക്കർ തന്റെ ഫേയ്‌സ്‌ബുക്ക് കുറിപ്പ് പങ്കുവെച്ചത്.

ലക്ഷദ്വീപ് ഭരണകൂടം നടപ്പാക്കിയ കോവിഡ് നിയന്ത്രണ നിർദ്ദേശങ്ങൾക്കെതിരെ നൽകിയ റിട്ട് ഹർജി കേരള ഹൈക്കോടതി തള്ളിയ നടപടിയിൽ പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ലക്ഷദ്വീപിലെ തെങ്ങുകളിൽ മാത്രമല്ല പ്രശ്നം, അടുത്ത പ്രമേയം അവതരിപ്പിച്ചാലോ? എന്ന പരിഹാസ രൂപേണയുള്ള ചോദ്യവുമായാണ് ശ്രീജിത്ത് പണിക്കർ രംഗത്ത് എത്തിയത്. രാജ്യത്തെ കോടതികളിൽ സംഭവിച്ച ചില കാര്യങ്ങൾ സൂചിപ്പിച്ചാണ് ശ്രീജിത്ത് പണിക്കർ തന്റെ ഫേയ്‌സ്‌ബുക്ക് കുറിപ്പ് പങ്കുവെച്ചത്.

ഫേയ്‌സ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

അതിനിടെ കോടതികളിൽ സംഭവിച്ച ചില കാര്യങ്ങൾ:

[1] കേന്ദ്രസർക്കാരിന്റെ സെൻട്രൽ വിസ്റ്റ പദ്ധതി നിർത്തലാക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഹർജിക്കാരന് ഒരു ലക്ഷം രൂപ പിഴ. തള്ളിയത് ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് ജ്യോതി സിങ്.

[2] പുതുച്ചേരി നിയമസഭയിലേക്ക് കേന്ദ്രസർക്കാർ നിയമിച്ച മൂന്ന് സാമാജികരെ അയോഗ്യരാക്കണമെന്ന ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. തള്ളിയത് ജസ്റ്റിസ് അനിത സുമന്ത്‌, ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തി.

[3] മണിപ്പൂർ നിയമസഭയിൽ മൂന്ന് കോൺഗ്രസ് സാമാജികരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി റദ്ദാക്കണമെന്ന ഹർജി മണിപ്പൂർ ഹൈക്കോടതി തള്ളി. തള്ളിയത് ജസ്റ്റിസ് ലാനുസുൻകും ജാമിർ, ജസ്റ്റിസ് അഹന്തം ബിമോൽ സിങ്.

[4] ലക്ഷദ്വീപ് ഭരണകൂടം നടപ്പാക്കിയ കോവിഡ് നിയന്ത്രണ നിർദ്ദേശങ്ങൾക്കെതിരെ നൽകിയ റിട്ട് ഹർജി കേരള ഹൈക്കോടതി തള്ളി. തള്ളിയത് ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി.
അപ്പോൾ, ലക്ഷദ്വീപിലെ തെങ്ങുകളിൽ മാത്രമല്ല പ്രശ്നം. അടുത്ത പ്രമേയം അവതരിപ്പിച്ചാലോ?

Read Also: കോൺഗ്രസ് നേതാക്കൾ സി പി എമ്മിലേക്ക്? നേതാക്കൾ താൽപ്പര്യമറിയിച്ചെന്ന് ജോസ് കെ മാണി

shortlink

Related Articles

Post Your Comments

Related Articles


Back to top button