Latest NewsKeralaNews

‘പ്ലസ് വൺ പരീക്ഷ നടത്തുന്നത് കൂട്ട തോൽവിക്ക് ഇടയാക്കും’; റദ്ദാക്കണമെന്ന ആവശ്യവുമായി പി.സി ജോർജ്

സംസ്ഥാനത്ത് സെപ്റ്റംബർ ആറിന് പ്ലസ് വൺ പരീക്ഷ ആരംഭിക്കുമെന്നാണ് അറിയിപ്പ്

കോട്ടയം : കേരളത്തിൽ നടത്താനിരിക്കുന്ന പ്ലസ് വൺ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി കേരള ജനപക്ഷം നേതാവ് പി.സി ജോര്‍ജ്. സിബിഎസ്ഇ പ്ലസ്-ടു പരീക്ഷ റദ്ദാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന് പിന്നാലെയാണ് പ്ലസ് വൺ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി പി.സി ജോര്‍ജ് രംഗത്തെത്തിയത്.

‘കഴിഞ്ഞ അധ്യയനവർഷം ഒരു ദിവസം പോലും സ്കൂളിൽ എത്താൻ സാധിക്കാത്ത പ്ലസ് വൺ വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 6 മുതൽ പരീക്ഷ നടത്തും എന്ന സർക്കാർ തീരുമാനം വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണ്. പരീക്ഷ ഉപേക്ഷിക്കാൻ സർക്കാർ തയ്യാറാവണം’- പി.സി ജോർജ് പറഞ്ഞു.

Read Also  :  ‘സ്വന്തം ഉടുപ്പ് മാറാൻ പോലും ലൈറ്റ് ഓഫ് ചെയ്യുമായിരുന്നു, അത്രയ്ക്ക് നാണമായിരുന്നു’: ബിരിയാണിയിലെ നായിക കനി കുസൃതി

സ്കൂളിലെത്തി കുറച്ചു നാളെങ്കിലും അധ്യയനം നടത്താതെ പ്ലസ് വൺ പരീക്ഷ നടത്തുന്നത് കൂട്ട തോൽവിക്ക് ഇടയാക്കും. പ്ലസ് വൺ പരീക്ഷയ്ക്ക് ഇമ്പ്രൂവ്മെന്റ് ഉണ്ടായിരിക്കില്ല എന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരിക്കുന്നത് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ആശങ്കകൾ വർധിക്കുന്നതിന് കാരണമായിട്ടുണ്ട്. സർക്കാർ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് ആശങ്കകൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button