Latest NewsNewsGulfOman

ഒമാനിലേക്ക് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ യാത്രാവിലക്ക് വീണ്ടും നീട്ടി

മസ്‍കത്ത്: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് നിലവിലുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി ഒമാൻ. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പ്രവേശന വിലക്ക് തുടരുമെന്ന് ഒമാന്‍ സുപ്രീം കമ്മിറ്റി അറിയിച്ചു.

ഇന്ത്യക്ക് പുറമെ യു.കെ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഈജിപ്‍ത്, ഫിലിപ്പൈന്‍സ്, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നിലവില്‍ യാത്രാവിലക്ക് ഉള്ളത്. എന്നാൽ ഒമാനില്‍ താമസിക്കുകയും മറ്റ് ജിസിസി രാജ്യങ്ങളില്‍ ജോലി ചെയ്യുകയും ചെയ്യുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും അതിര്‍ത്തി കടന്ന് യാത്ര ചെയ്യാനും അനുമതി നല്‍കി. ഇതിന് തൊഴിലുടമയില്‍ നിന്നുള്ള രേഖ ഹാജരാക്കണം. രാജ്യത്തെ പള്ളികള്‍ തുറക്കുന്നത് ഉള്‍പ്പെടെയുള്ള ചില ഇളവുകളും നൽകി. ഒമാനിൽ രാത്രി സമയത്തെ വ്യാപാര നിയന്ത്രണങ്ങൾ നീക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button