COVID 19KeralaLatest NewsNews

ശബരിമല തീര്‍ത്ഥാടകരെയും മുന്‍ഗണനാ വിഭാഗത്തില്‍ പരിഗണിക്കണമെന്ന് കെ.സുരേന്ദ്രന്‍

ഹജ്ജ് തീര്‍ത്ഥാടകരും കിടപ്പുരോഗികളും ഉള്‍പ്പെടെ 11 വിഭാഗങ്ങളെ മുൻഗണന പട്ടികയില്‍ ഉൾപ്പെടുത്തി.

തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണനാ പട്ടിക കഴിഞ്ഞദിവസം വിപുലീകരിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. സർക്കാറിന്റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

ട്വിറ്ററിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം. ശബരിമല തീര്‍ത്ഥാടകരെയും വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നും അദേഹം ആവശ്യപ്പെട്ടു.

read also: വ്യാജ റെംഡെസീവിര്‍ ഉത്പ്പാദിപ്പിക്കാന്‍ ഫാക്ടറി: പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ഹജ്ജ് തീര്‍ത്ഥാടകരും കിടപ്പുരോഗികളും ഉള്‍പ്പെടെ 11 വിഭാഗങ്ങളെ മുൻഗണന പട്ടികയില്‍ ഉൾപ്പെടുത്തി. കൂടാതെ ആദിവാസി കോളനികളിലെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാനും സര്‍ക്കാര്‍ തീരുമാനമെടുത്തു. പൊലീസ് ട്രയിനി, ഫീല്‍ഡില്‍ ജോലി ചെയ്യുന്ന മെട്രോ റെയില്‍ ഫീല്‍ഡ് ജീവനക്കാര്‍ എന്നിവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button