COVID 19Latest NewsNewsIndia

റഷ്യൻ കോവിഡ് വാക്സീനായ സ്പുട്നിക് പരീക്ഷണാർഥം ഉൽപാദിപ്പിക്കാൻ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് അനുമതി

യു.എസ് കമ്പനിയായ നോവവാക്സിന്റെ കോവോവാക്സ് എന്ന വാക്സിന്റെ ഉൽപാദന കരാറും സിറം ഏറ്റെടുത്തിട്ടുണ്ട്

പൂനെ: റഷ്യൻ നിർമ്മിത കോവിഡ് വാക്സിനായ സ്പുട്നിക് ഇന്ത്യയിൽ പരീക്ഷണാർഥം ഉൽപാദിപ്പിക്കാൻ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് അനുമതി. മോസ്കോയിലെ ഗമാലയ റിസർച് ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് പ്രവർത്തിക്കുന്നതിനുള്ള അനുമതിയാണ് ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യനൽകിയത്.

കഴിഞ്ഞ ദിവസമാണ് സ്പുട്നിക് വാക്സിൻ ഇന്ത്യയിൽ നിർമ്മിക്കുന്നതിനുള്ള അപേക്ഷ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഡി.സി.ജി.ഐക്ക് സമർപ്പിച്ചത്. നാല് വ്യവസ്ഥകൾ കൃത്യമായി പാലിക്കണമെന്ന അടിസ്ഥാനത്തിലാണ് ഡി.സി.ജി.ഐ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് പരീക്ഷണാർഥം വാക്സിൻ നിർമിക്കാൻ അനുമതി നൽകിയത്. സെൽ ബാങ്ക്, വൈറസ് സ്റ്റോക്ക് എന്നിവ കൊണ്ടുവരുന്നതിന് ഗമാലയ റിസർച് ഇൻസ്റ്റിറ്റ്യൂട്ടുമായി ഉണ്ടാക്കിയ കരാർ സമർപ്പിക്കണം എന്നതാണ് പ്രധാന വ്യവസ്ഥ.

രാജ്യത്ത് സ്പുട്നിക് വാക്സിൻ ഉൽപാദിപ്പിക്കാൻ നിലവിൽ 6 കമ്പനികൾക്കാണ് അനുമതി നൽകിയിട്ടുള്ളത്. ഇതിനു പുറമേയാണ് ഇപ്പോൾ സിറം ഇൻസ്റ്റിറ്റ്യൂട്ടിനും അനുമതി നൽകിയത്. തദ്ദേശ വാക്സിനായ കോവിഷീൽഡിന്റെ നിർമ്മാണത്തിന് പുറമേ, യു.എസ് കമ്പനിയായ നോവവാക്സീന്റെ കോവോവാക്സ് എന്ന വാക്സിന്റെ ഉൽപാദന കരാറും സിറം ഏറ്റെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button