COVID 19Latest NewsNews

വാക്‌സിന്‍ എടുത്തവരില്‍ ഒരാള്‍ക്കു പോലും ഗുരുതരമായ രോഗബാധയോ മരണമോ സംഭവിച്ചിട്ടില്ല; പഠന റിപ്പോര്‍ട്ട്

ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ആണ് പഠനം നടത്തിയത്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടമാണ്. ഈ അവസരത്തിൽ ആശ്വാസമായി പുതിയ റിപ്പോർട്ട്. പ്രതിരോധ കുത്തിവയ്പ്പ് എടുത്ത ശേഷം 2021 ഏപ്രില്‍ – മെയ് മാസങ്ങളില്‍ കോവിഡ് ബാധിച്ച ആരും മരിച്ചിട്ടില്ലെന്നു ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ന‌ടത്തിയ പഠനത്തില്‍ പറയുന്നു.

രണ്ട് ഡോസ് വാക്‌സിനും എടുത്ത ശേഷവും കോവിഡ് ബാധിക്കുന്ന ബ്രേക്ക്ഗ്രൂ ഇന്‍ഫെക്ഷനുകളെപ്പറ്റി നടത്തിയ ആദ്യ ജിനോമിക് സ്റ്റഡിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.പൂര്‍ണമായും വാക്‌സിന്‍ കുത്തിവച്ചവരില്‍ ഒരു ചെറിയ ശതമാനം പേര്‍ രോഗ ബാധിതതര്‍ ആകുകയോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയോ കോവിഡ് ബാധിച്ചു മരിക്കുകയോ ചെയ്‌തേക്കാം എന്നു അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ ഏപ്രില്‍ – മെയ് മാസങ്ങളില്‍ ബ്രേക്ക്ത്രൂ ഇന്‍ഫെക്ഷന്‍ ഉണ്ടായവരില്‍ ഡല്‍ഹിയിലെ എയിംസ് നടത്തിയ പഠനത്തില്‍ വാക്‌സിനെടുത്ത ഒരാളും കോവിഡ് ബാധിച്ച്‌ മരിച്ചിട്ടില്ലെന്നും ആർക്കും ഗുരുതര രോഗം ബാധിക്കില്ലെന്നുമാണ് പുറത്തുവന്ന റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button