Latest NewsKeralaNews

ടി.പി വധക്കേസ് പ്രതി പികെ കുഞ്ഞനന്തന്റെ ചരമവാർഷികം ആഘോഷിക്കാനൊരുങ്ങി സി.പി.എം

2014 ജനുവരിയിലാണ് ടി.പി കേസിൽ കുഞ്ഞനന്തൻ ശിക്ഷിക്കപ്പെടുന്നത്

കണ്ണൂർ : ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തന്റെ ഒന്നാം ചരമവാർഷികം വിപുലമായി ആഘോഷിക്കാനൊരുങ്ങി സി.പി.എം. വധക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കവെയാണ് അസുഖബാധിതനായി കുഞ്ഞനന്തൻ മരിച്ചത്.

അതേസമയം, കുഞ്ഞനന്തന്റെ മരണത്തോടെ ടി.പി വധക്കേസിലെ സി.പി.എം പങ്കിനെ കുറിച്ചുള്ള പോലീസ് അന്വേഷണവും കോടതി നടപടികളുമെല്ലാം അവസാനിച്ചെങ്കിലും അത് ഉയർത്തിയ രാഷ്ട്രീയ പൊരുത്തക്കേടുകൾ ഇന്നും പാർട്ടിയിൽ നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജൂൺ 11ന് കുഞ്ഞനന്തന്റെ ഒന്നാം ചരമ വാർഷികം സി.പി.എം പാനൂർ ഏരിയ കമ്മിറ്റി ആഘോഷിക്കാനൊരുങ്ങുന്നത്.

Read Also  : ’15 ലക്ഷം ചോദിച്ചു, രണ്ട് തന്നു’: മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്റെ അപരൻ കെ. സുന്ദരയുടെ ആരോപണമിങ്ങനെ

2014 ജനുവരിയിലാണ് ടി.പി കേസിൽ കുഞ്ഞനന്തൻ ശിക്ഷിക്കപ്പെടുന്നത്. 2012 മേയ് നാലിന് രാത്രി പത്തേകാലിന് വടകരയ്ക്കടുത്ത് വള്ളിക്കാട്ടുവച്ചാണ് ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെടുന്നത്. പ്രതിയായ കുഞ്ഞനന്തന് എൽ.ഡി.എഫ് ഭരണത്തിലിരിക്കെ ദീർഘ നാളത്തെ പരോൾ നൽകിയതും പാർട്ടി തള്ളിപ്പറയാതിരുന്നതും വിവാദമായിരുന്നു. കേസിൽ പതിമൂന്നാം പ്രതിയായ കുഞ്ഞനന്തൻ ജീവപര്യന്തം തടവിനായിരുന്നു ശിക്ഷിക്കപ്പെട്ടത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button