COVID 19Latest NewsNewsIndia

വാക്‌സിനേഷനിൽ ഇന്ത്യ അമേരിക്കയെക്കാൾ ബഹുദൂരം മുൻപിൽ: കണക്കുകൾ വ്യക്തമാക്കി കേന്ദ്രം

എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചാൽ കോവിഡ് വിമുക്ത രാജ്യമെന്നത് യാഥാർഥ്യമാകും

ന്യൂ​ഡ​ല്‍​ഹി: ചരിത്ര നേട്ടവുമായി രാജ്യം മുന്നേറുകയാണ്. കോ​വി​ഡ്​ വാ​ക്​​സി​ന്‍ ഒ​റ്റ ഡോ​സ്​ എ​ങ്കി​ലും സ്വീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ന്റെ കാ​ര്യ​ത്തി​ല്‍ ഇ​ന്ത്യ അ​മേ​രി​ക്ക​യെ മ​റി​ക​ട​ന്നു​വെ​ന്ന് വ്യക്തമാ​ക്കി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. അ​മേ​രി​ക്ക 16.9 കോ​ടി ​ഡോ​സ്​​ വാ​ക്​​സി​ന്‍ ന​ല്‍​കി​യെ​ങ്കി​ല്‍ ഇ​ന്ത്യ ന​ല്‍​കി​യ​ത്​ 17.2 കോ​ടി ഡോ​സാ​ണ്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​​ ഊ​ര്‍​ജി​ത​മാ​ക്കു​മെ​ന്നും നി​തി ആ​യോ​ഗ്​ ആ​രോ​ഗ്യ വി​ഭാ​ഗം അം​ഗം വി.​കെ. പോ​ള്‍ പ​റ​ഞ്ഞു. ഇന്ത്യ അമേരിക്കയെക്കാൾ ബഹുദൂരം മുൻപിലാണ് എന്നുള്ള വാർത്ത ഇന്ത്യൻ ജനതയുടെ വലിയൊരു ആശ്വാസം തന്നെയാണ്.

Also Read:ബാലകൃഷ്ണ പിള്ളയുടെ മാത്രമല്ല, കുഞ്ഞനന്തന്റെ പേരിലും സ്മാരകം നിർമ്മിക്കാമായിരുന്നു: ശ്രീജിത്ത് പണിക്കർ

60 വ​യ​സ്സു ക​ഴി​ഞ്ഞ​വ​രി​ല്‍ 43 ശ​ത​മാ​നം പേ​ര്‍​ക്ക്​ ഒ​രു ഡോ​സെ​ങ്കി​ലും ന​ല്‍​കി​യി​ട്ടു​ണ്ട്. വ​രു​ന്ന ആ​ഴ്​​ച​ക​ളി​ല്‍ ഇ​ത്​ 50 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ത്താ​നാ​വു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. 45 ക​ഴി​ഞ്ഞ​വ​രി​ല്‍ 37 ശ​ത​മാ​ന​ത്തി​നും ഒ​രു ഡോ​സ്​ ന​ല്‍​കി. അ​ന്താ​രാ​ഷ്​​​ട്ര ത​ല​ത്തി​ല്‍ 10 ല​ക്ഷം പേ​ര്‍​ക്കി​ട​യി​ല്‍ കോ​വി​ഡ്​ ബാ​ധി​ത​ര്‍ ശ​രാ​ശ​രി 22,181 ആ​ണെ​ങ്കി​ല്‍ ഇ​ന്ത്യ​യി​ല്‍ 20,519 മാ​ത്ര​മാ​ണ്.

കോ​വി​ഡ്​ മ​ര​ണ​ത്തി​ന്റെ ആ​ഗോ​ള ശ​രാ​ശ​രി 10 ല​ക്ഷ​ത്തി​ല്‍ 477 ആ​ണെ​ങ്കി​ല്‍ 245 ആ​ണ്​ ഇ​ന്ത്യ​യി​ലെ മ​ര​ണ​നി​ര​ക്ക്. ദേ​ശീ​യാ​ടി​സ്ഥാ​ന​ത്തി​ല്‍ നോ​ക്കി​യാ​ല്‍, മേ​യ്​ ഏ​ഴി​ലെ ഉ​ച്ച​സ്​​ഥാ​യി​യി​ല്‍​നി​ന്ന്​ കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​പ്പോ​ള്‍ 68 ശ​ത​മാ​നം ക​ണ്ട്​ കു​റ​ഞ്ഞി​ട്ടു​ണ്ട്. കേ​ന്ദ്ര, സം​സ്​​ഥാ​ന സ​ര്‍​ക്കാ​റു​ക​ളു​ടെ ക​ര്‍​ക്ക​ശ ന​ട​പ​ടി​ക​ള്‍ വ​ഴി​യാ​ണ്​ ഇ​തി​ന്​ സാ​ധി​ച്ച​ത്.

നി​യ​​ന്ത്ര​ണം കു​റ​ച്ചു കൊ​ണ്ടു​വ​ന്നാ​ലും ജാ​ഗ്ര​ത​യും അ​ച്ച​ട​ക്ക​വും പാ​ലി​ച്ചേ മ​തി​യാ​വൂ. ന​മ്മു​ടെ ജാ​ഗ്ര​ത കു​റ​ഞ്ഞാ​ല്‍, പ്ര​തി​സ​ന്ധി വീ​ണ്ടും വ​രാ​മെ​ന്ന്​ ഓ​ര്‍​ക്ക​ണം. നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ള്‍ കു​റ​യു​ന്ന​തും വാ​ക്​​സി​ന്‍ ന​ല്‍​കു​ന്ന​തി​ല്‍ ​കാ​ല​താ​മ​സം ഉ​ണ്ടാ​കു​ന്ന​തും വി​ഷ​മ​ഘ​ട്ട​ങ്ങ​ളി​ലേ​ക്ക്​ ന​യി​ച്ചെ​ന്നു​വ​രും.

ജ​നു​വ​രി​യി​ലും ഫെ​ബ്രു​വ​രി​യി​ലും കാ​ണി​ച്ച സ്വ​ഭാ​വ​രീ​തി​യി​ലേ​ക്ക്​ ഉ​ട​ന്‍ തി​രി​ച്ചു​പോ​യാ​ല്‍ വീ​ണ്ടും ത​രം​ഗ​വും ഉ​ച്ച​സ്ഥാ​യി​യും തീ​ര്‍​ച്ച​യാ​യും ഉ​ണ്ടാ​വും. ന​ല്ലൊ​രു പ​ങ്ക്​ ജ​ന​ങ്ങ​ള്‍​ക്കും വാ​ക്​​സി​ന്‍ ന​ല്‍​കു​ന്ന​തു​വ​രെ സ​മ​യം നീ​ട്ടി​യെ​ടു​​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. അ​തു​വ​രെ ജാ​ഗ്ര​ത​യും തു​ട​ര​ണം. അ​തു​കൊ​ണ്ട്​ കോ​വി​ഡ്​ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നു​ള്ള യാ​ത്ര ഇ​പ്പോ​ഴും ദു​ഷ്​​ക​ര​മാ​ണെന്നും വി.​കെ. പോ​ള്‍ പ​റ​ഞ്ഞു.

രാജ്യം പ്രതിരോധത്തിന് വേണ്ടി ഏർപ്പെടുത്തുന്ന എല്ലാ കാര്യങ്ങളും ജനങ്ങൾ കൃത്യമായി അനുസരിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം നിയന്ത്രണാതീതമായി രോഗം വ്യാപിക്കുകയും അത്‌ വലിയൊരു ഭീകരാവസ്‌ഥ ഇന്ത്യയിൽ സൃഷ്ടിക്കുകയും ചെയ്യും. എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചാൽ കോവിഡ് വിമുക്ത രാജ്യമെന്നത് യാഥാർഥ്യമാകാൻ കാലതാമസം ഉണ്ടാകില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button