KeralaLatest NewsNews

ഉമ്മ ചോദിച്ചും മാറിടം വലുതാണോ എന്ന് ചോദിച്ചും അശ്ലീല സന്ദേശം : പാസ്റ്റര്‍ക്ക് എതിരെ യുവതിയുടെ പരാതി

കോട്ടയം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പാസ്റ്റര്‍ ഹോം നഴ്‌സായ യുവതിക്ക് അശ്ലീല സന്ദേശം അയച്ചതായി പരാതി. കോട്ടയം അര്‍പ്പൂക്കര സ്വദേശിനിയായ യുവതിക്കാണ് ചങ്ങനാശ്ശേരിക്കാരനായ പാസ്റ്റര്‍ തോമസ് ജോണ്‍ അശ്ലീല സന്ദേശം തുടരെ അയച്ചത്. ഇത് സംബന്ധിച്ച് യുവതി കോട്ടയം പൊലീസ് സൂപ്രണ്ടിനും ചര്‍ച്ച് ഓഫ് ഗോഡ് ഇന്ത്യാ കേരളാ റീജിയണും പരാതി നല്‍കി.

Read Also : തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുകളുടെ അത്രയും ഫലവൃക്ഷതൈകൾ വാർഡിൽ വിതരണം: മാതൃകയായി പി രാജീവ്

ഹോംനേഴ്‌സായ യുവതി തോമസ് ജോണിന് ഫെയ്‌സ് ബുക്കില്‍ റിക്വസ്റ്റ് അയക്കുകയായിരുന്നു. പെന്തകോസ്ത് വിശ്വാസിയായ താന്‍, തോമസ് ജോണ്‍ പാസ്റ്ററായതിനാലാണ് അയാള്‍ക്ക് റിക്വസ്റ്റ് അയച്ചതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഇരുവരും സന്ദേശം അയച്ചു പരിചയപ്പെട്ടതിന് ശേഷമാണ് ഇയാള്‍ ദ്വയാര്‍ത്ഥങ്ങള്‍ പ്രയോഗിച്ച് ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയത്. ഫെയ്‌സ് ബുക്കില്‍ നിന്നും യുവതിയുടെ നമ്പര്‍ എടുത്ത് ഫോണ്‍ വിളിച്ച് പരിചയപ്പെടുകയും ചെയ്തു. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും ഇയാളുടെ തനി നിറം പുറത്തായി.

യുവതിയോട് ഇയാള്‍ ശരീരഭാഗങ്ങളെ പറ്റി ചോദിക്കാന്‍ തുടങ്ങിയതോടെയാണ് പാസ്റ്ററുടെ അസുഖം മനസ്സിലായത്. മാറിടം വലുതാണോ എന്നും പാലു തരുമോ എന്നും ഇയാള്‍ ചോദിച്ചുവെന്ന് യുവതി പൊലീസിനോട് വെളിപ്പെടുത്തി. ഉമ്മ ചോദിക്കുക, സ്വകാര്യഭാഗങ്ങളെ പറ്റി പറയുക തുടങ്ങിയവയാണ് ഇയാള്‍ ചാറ്റിലൂടെ യുവതിയോട് സംസാരിച്ചത്. ഇതിന്റെയെല്ലാം സ്‌ക്രീന്‍ ഷോട്ട് എടുത്തുവെച്ചിട്ടാണ് പാസ്റ്റര്‍ തോമസ് ജോണിനെതിരെ യുവതി പരാതി നല്‍കിയിരിക്കുന്നത്.

രാത്രികളിലാണ് പാസ്റ്റര്‍ യുവതിയുടെ മെസേഞ്ചറിലേക്ക് മെസേജുകള്‍ അയച്ചുകൊടുക്കുന്നത്. ആദ്യം സൗഹൃദപരമായി തുടങ്ങിയ ചാറ്റിങ് പിന്നീട് അശ്ലീലതയിലേക്ക് വഴിമാറുകയായിരുന്നു.
ഇയാള്‍ക്കെതിരെ നിരവധി യുവതികള്‍ മുന്‍പ് പരാതി പറഞ്ഞിട്ടുണ്ടെങ്കിലും ഔദ്യോഗികമായ പരാതിയുമായി ഒരു സ്ത്രീ മുന്നിട്ടിറങ്ങുന്നത് ഇത് ആദ്യമായാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button