Latest NewsNewsIndia

കാമുകിയുടെ വിവാഹത്തിന് മണവാട്ടിയുടെ വേഷം ധരിച്ച് എത്തി യുവാവ് : വീഡിയോ വൈറൽ

ബഡോഹി : ഉത്തർപ്രദേശിലെ ബഡോഹി ജില്ലയിലാണ് രസകരമായ സംഭവം നടന്നത്. കാമുകി മറ്റൊരാളെ വിവാഹം കഴിക്കുന്നതാണ് യുവാവിനെ ചൊടിപ്പിച്ചത്. കാമുകിയുടെ വീട്ടിൽ വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടക്കുമ്പോൾ നവവധുവിന്റെ വേഷമണിഞ്ഞ് യുവാവ് വീട്ടിൽ പ്രവേശിക്കുകയായിരുന്നു.

Read Also : അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വിലക്കേര്‍പ്പെടുത്തി ഫേസ്ബുക്ക്  

വിവാഹത്തിന് അണിഞ്ഞൊരുങ്ങുന്നതു പോലെ മുടി വെച്ച്, മേക്കപ്പ് ഇട്ട് തോളിൽ ഒരു പഴ്സും, ചുവപ്പ് സാരിയും ചെരിപ്പുമണിഞ്ഞാണ് ഇയാൾ വിവാഹ വീട്ടിൽ എത്തിയത്. എന്നാൽ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ ഇയാളെ പിടികൂടി മുഖം മറച്ചിരുന്ന തുണി മാറ്റിയപ്പോൾ വെച്ചുകെട്ടിയ മുടിയും അഴിഞ്ഞുവീണു. ഇതോടെ ഒരു പുരുഷനാണ് സ്ത്രീ വേഷത്തിലെത്തിയതെന്ന് മനസ്സിലാകുകയായിരുന്നു.

പൊലീസിനെ സംഭവം അറിയാക്കനായി വീട്ടുകാർ ശ്രമിക്കുന്നതിനിടെ ഇയാൾ ഓടി രക്ഷപെടുകയായിരുന്നു. സംഭവത്തിന്റെ വിഡിയോയും ഇതിനോടകം വൈറലായിക്കഴിഞ്ഞു .

വീഡിയോ കാണാം :

shortlink

Related Articles

Post Your Comments

Related Articles


Back to top button