Latest NewsIndia

വാക്സിൻ മറിച്ചുവിൽപ്പന: കേന്ദ്രം വടിയെടുത്തതോടെ സ്വകാര്യ ആശുപത്രികളിൽ വിറ്റ വാക്സിൻ തിരിച്ചു വിളിച്ച് പഞ്ചാബ്

ഇത് കൂടാതെ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനോട് അടിയന്തിര വിശദീകരണവും തേടിയിരുന്നു

ന്യൂഡൽഹി : 18 നും 44 നും ഇടയിൽ പ്രായമുളളവർക്കുളള ഒറ്റത്തവണ വാക്സിൻ ഡോസുകൾ സ്വകാര്യ ആശുപത്രികൾ വഴി നൽകാനായിരുന്നു പഞ്ചാബ് സർക്കാർ നീക്കം. എന്നാൽ പഞ്ചാബ് സർക്കാരിന്റെ ഉത്തരവിനെച്ചൊല്ലി വലിയ രാഷ്ട്രീയ കോലാഹലത്തിന് ശേഷം, ജൂൺ 4 ന് (വെള്ളിയാഴ്ച) പിൻവലിക്കാനുള്ള ഉത്തരവ് നൽകി. എന്നാൽ കേന്ദ്രം കർശന നിലപാട് എടുത്തതോടെയാണ് സർക്കാർ പിൻവലിക്കാനുള്ള ഉത്തരവ് നൽകിയത്.

ഇത്തരത്തിൽ വാക്സിനിൽ നിന്ന് ലാഭമുണ്ടാക്കുന്നത് ലിബറൈസ്ഡ് പ്രൈസിംഗ് ആന്റ് ആക്സിലറേറ്റഡ് നാഷണൽ കോവിഡ് -19 വാക്സിനേഷൻ ( Liberized Pricing and Accelerated National Covid-19 Vaccination Policy ) നയത്തിന് എതിരാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സർക്കാരിനോട് വ്യക്തമാക്കി. ഇത് കൂടാതെ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനോട് അടിയന്തര വിശദീകരണവും തേടിയിരുന്നു.

read also: കൊടകര കുഴല്‍പ്പണക്കേസില്‍ സിപിഎം പ്രവര്‍ത്തകനെ ചോദ്യം ചെയ്യുന്നു

കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി‌എസ്‌ആർ) എന്നതിന്റെ മറവിൽ സംസ്ഥാനത്തെ സ്വകാര്യ ക്ലിനിക്കുകൾക്ക് പഞ്ചാബ് സർക്കാർ വിതരണം ചെയ്യുന്ന വാക്സിനേഷനുകൾ വിൽക്കുന്നതിലൂടെ ഒരു ഡോസിന് 660 രൂപ ലാഭമുണ്ടെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. കൂടാതെ, ഓരോ വാക്സിനും ഉപഭോക്താവ് 1,560 രൂപ നൽകുന്നതിനാൽ, ഓരോ കുത്തിവയ്പ്പിനും സ്വകാര്യ ആശുപത്രി 500 രൂപ ലാഭം ഉണ്ടാക്കുകയും ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button