Latest NewsKeralaNews

ഓൺലൈൻ ക്ലാസ്സിന് ഇന്റര്‍നെറ്റ് കിട്ടുന്നില്ല : ഏഴാംക്ലാസ്സുകാരിയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായി പ്രധാനമന്ത്രി

തിരുവനന്തപുരം : ഓൺലൈൻ ക്ലാസിന് ഇന്റര്‍നെറ്റ് കണക്ഷൻ പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തെഴുതിയ തിരുവനന്തപുരം സ്വദേശിനിയായ ദക്ഷിണയുടെ പ്രശ്‌നങ്ങള്‍ക്ക് ഒടുവിൽ പരിഹാരമായി. ഇന്റര്‍നെറ്റ് കണക്ഷന് പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ടാണ് ദക്ഷിണ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയത്.

Read Also : സീരിയലുകളില്‍ അവസരം വാഗ്​ദാനം ചെയ്ത് പീഡനം : പ്രശസ്ത സീരിയൽ താരം പോക്​സോ കേസിൽ അറസ്റ്റിൽ  

പഠനം ഓണ്‍ലൈന്‍ ആയതോടെ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കുന്നില്ല. തങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണമെന്നും ടവര്‍ സ്ഥാപിക്കാന്‍ ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ദക്ഷിണ കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഏഴാം ക്ലാസുകാരിയുടെ കത്ത് ചർച്ചയായതോടെ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ടെലി കമ്യൂണിക്കേഷന്‍ മന്ത്രാലയം ഇടപെടുകയും പ്രദേശത്ത് ടവര്‍ സ്ഥാപിക്കുകയായിരുന്നു.

തിരുവനന്തപുരം കാട്ടാക്കട താലൂക്കിലെ ആടുവല്ലി ഗ്രാമത്തിലാണ് ദക്ഷിണ താമസിക്കുന്നത്. സ്ഥലത്തെ കുട്ടികള്‍ക്കെല്ലാര്‍ക്കും വേണ്ടിയാണ് ദക്ഷിണ പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയത്. റിലയന്‍സ് ജിയോയാണ് ടെലി കമ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ഈ ആവശ്യം നിറവേറ്റിയിരിക്കുന്നത്. ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയമാണ് ഇക്കാര്യം ദക്ഷിണയെ അറിയിച്ചത്. ഇതിനായി ദക്ഷിണയുടെ പ്രദേശം ജിയോ സന്ദര്‍ശിക്കുകയും സ്ഥലം ഏറ്റെടുക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button