COVID 19KeralaLatest NewsNews

ഓരോ വിഭാഗത്തിലും വാക്‌സിനേറ്റ് ചെയ്തവരുടെ കൃത്യമായ കണക്കുകൾ പുറത്തു വിട്ട് ആരോഗ്യമന്ത്രി

നമ്മുടെ നേഴ്‌സുമാർ ഒരുതുള്ളി പോലും പാഴാക്കിയില്ല: ഒരു കോടി വാക്‌സിനെടുത്ത് കേരളം

തിരുവനന്തപുരം: ഒരു കോടിയിലധികം ഡോസ് വാക്‌സിൻ സംസ്ഥാനത്ത് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഇന്നലെ വരെ 1,00,13186 ഡോസ് വാക്സീനാണ് വിതരണം ചെയ്തത്. 7875797 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും, 2137389 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സീനുമാണ് നല്‍കിയത്. ഇത്ര വേഗത്തില്‍ ഈയൊരു ദൗത്യത്തിലെത്താന്‍ സഹായിച്ചത് സര്‍ക്കാരിന്റെ ഇടപെടലും ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥ പരിശ്രമവും കൊണ്ടാണെന്ന് മന്ത്രി പറഞ്ഞു. നമ്മുടെ നഴ്‌സുമാര്‍ ഒരു തുള്ളി പോലും വാക്‌സിന്‍ പാഴാക്കിയില്ലെന്നും വാക്‌സീനേഷന്‍ ടീം അംഗങ്ങളെ അഭിനന്ദിക്കുന്നതായും മന്ത്രി വ്യക്തമാക്കി. അതേ സമയം സംസ്ഥാനത്തെ പോസിറ്റീവ് കേസുകളിലും മരണനിരക്കിലും കുറവുകളുണ്ടായിട്ടുണ്ട്.

Also Read:വാക്​സിൻ സർട്ടിഫിക്കറ്റിൽ നിന്ന്​ മോദിയുടെ ചിത്രം ഒഴിവാക്കി ബംഗാൾ: പകരം മമതയുടെ ചിത്രം

18 വയസിനും 44 വയസിനും ഇടയ്ക്ക് പ്രായമുള്ള 474676 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 50 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് ഇതുവരെ നല്‍കിയത്.
45 വയസിനും 60 വയസിനും ഇടയ്ക്ക് പ്രായമുള്ള 2796267 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും, 197052 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും, 60 വയസിന് മുകളിലുള്ള 3548887 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും, 1138062 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കി. 520788 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒന്നും 403698 പേര്‍ക്ക് രണ്ടും ഡോസ് വാക്‌സിനും 535179 കോവിഡ് മുന്നണി പോരാളികള്‍ക്ക് ഒന്നും 398527 പേര്‍ക്ക് രണ്ടും ഡോസ് വാക്‌സിനും ആകെ മൊത്തം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button