Latest NewsKeralaNews

കെ.സുരേന്ദ്രനെതിരെ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചരണം : വിനയ് മൈനാഗപ്പള്ളിക്കെതിരെ പൊലീസില്‍ പരാതി നല്‍കി യുവമോര്‍ച്ച

കണ്ണൂര്‍ : ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തിയ യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കി യുവമോര്‍ച്ച. കൊല്ലം സ്വദേശി വിനയ് മൈനാഗപ്പള്ളിക്കെതിരെയാണ് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അരുണ്‍ കൈതപ്രം അങ്കമാലി മണ്ഡലം പ്രസിഡന്റ് അജേഷ് പാറക്ക എന്നിവരാണ് ഇതുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

Read Also : ഗോതമ്പിന്റെ താങ്ങുവില നേരിട്ട് കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് വിതരണം ചെയ്ത് കേന്ദ്രം; നൽകിയത് 76,000 കോടി രൂപ

‘ഇരുന്നൂറോളം പേര്‍ അംഗങ്ങളായിട്ടുള്ള ‘4th Estate Travancore’ എന്ന വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനായ വിനയ് ഈ ഗ്രൂപ്പ് വഴിയും മറ്റ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ വഴിയും വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചു എന്നാണ്’ യുവമോര്‍ച്ച നേതാക്കള്‍ പരാതിപ്പെടുന്നത്. ഇതിലൂടെ പാര്‍ട്ടിയെയും പാര്‍ട്ടിയിലെ നേതാക്കളെയും സമൂഹത്തിന് മുമ്പില്‍ അപകീര്‍ത്തിപ്പെടുത്തുകയും അപമാനിക്കുകയുമാണ് വിനയ് ചെയ്തതെന്നും യുവമോര്‍ച്ച പറയുന്നു.

കെ സുരേന്ദ്രനും പാര്‍ട്ടിയിലെ മറ്റ് നേതാക്കളും നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് കൈക്കലാക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ചുവെന്നും ഇതിലൂടെ പാര്‍ട്ടി അദ്ധ്യക്ഷന്റെ അക്കൗണ്ടിലേക്ക് 100 കോടി രൂപ വന്നുവെന്നുമുള്ള വിനയ് മൈനാഗപ്പള്ളിയുടെ ആരോപണം തികച്ചും വാസ്തവവിരുദ്ധമാണെന്നും യുവമോര്‍ച്ച തങ്ങളുടെ പരാതിയില്‍ അറിയിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button