KeralaNews

ഐഎസിനുവേണ്ടി ഭീകരപ്രവര്‍ത്തനം നടത്തിയ മലയാളി എന്‍ജിനിയര്‍ കൊല്ലപ്പെട്ടുവെന്ന് സംഘടന

'നിങ്ങളുടെ രക്തസാക്ഷികളെ അറിയൂ' എന്ന പേരില്‍ ഐഎസ് പുറത്തുവിട്ട പട്ടികയിലാണ് കേരളത്തില്‍നിന്നുള്ള ആളെപ്പറ്റി പരാമര്‍ശിക്കുന്നത്.

കോഴിക്കോട്: ലിബിയയിൽ ഭീകരപ്രവർത്തനം നടത്തിയ മലയാളി കൊല്ലപ്പെട്ടതായി വിവരം. ഐഎസില്‍ ചേര്‍ന്ന മലയാളി എന്‍ജിനിയര്‍ കൊല്ലപ്പെട്ടുവെന്ന അവകാശവാദവുമായി സംഘടനയാണ് രംഗത്ത് എത്തിയിരിക്കുന്നത്. ‘നിങ്ങളുടെ രക്തസാക്ഷികളെ അറിയൂ’ എന്ന പേരില്‍ ഐഎസ് പുറത്തുവിട്ട പട്ടികയിലാണ് കേരളത്തില്‍നിന്നുള്ള ആളെപ്പറ്റി പരാമര്‍ശിക്കുന്നത്. ഭീകരസംഘടനയുടെ അവകാശവാദം ശരിയാണോ എന്ന് അന്വേഷിക്കുകയാണ് സുരക്ഷാ ഏജന്‍സികള്‍.

read also: വാക്‌സിന്‍ വിതരണം സംബന്ധിച്ച് പുറത്തുവരുന്ന ചില വാര്‍ത്തകള്‍ അടിസ്ഥാനരഹിതം : പ്രതികരിച്ച് കേന്ദ്രം

ഗര്‍ഫില്‍ ജോലി ചെയ്യുന്നതിനിടെ ഇസ്ലാമിലേക്ക് മതം മാറിയ ക്രിസ്തുമത വിശ്വാസിയായ അബു ബക്കര്‍ ആണ് കൊല്ലപ്പെട്ടതെന്നാണ് സംഘടനയുടെ വാദം. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ കൊല്ലപ്പെടുന്ന ഇന്ത്യയില്‍നിന്നുള്ള ആദ്യ ഇസ്തിഷ്ഹാദി(ചാവേര്‍ ബോംബ് അല്ലെങ്കില്‍ ആക്രമണത്തില്‍ കൊലപ്പെടുന്നയാള്‍) എന്നും ഐഎസ് അവകാശപ്പെടുന്നു. എന്നാല്‍ അബു ബക്കറുടെ ശരിയായ പേര് രേഖയിലില്ല. സുരക്ഷാ ഏജന്‍സികള്‍ക്ക് ആളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്ന് ‘ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments


Back to top button