Latest NewsIndia

അസമിലെയും ന്യൂഡല്‍ഹിയിലെയും തിരക്കേറിയ സ്‌ഥലങ്ങളില്‍ സ്‌ഫോടനങ്ങള്‍ക്കു പദ്ധതി; മൂന്ന്‌ ഐ.എസ്‌. അനുഭാവികള്‍ അറസ്‌റ്റില്‍

തീവ്രനിലപാടുകാരായ മുക്‌താര്‍ ഇസ്ലാം, രണ്‍ജീത്‌ അലി, ജാമില്‍ എന്നിവരെയാണ്‌ പോലീസ്‌ വലയിലാക്കിയത്‌.

ന്യൂഡല്‍ഹി/ഗുവാഹത്തി: ഭീകരസംഘടനയായ ഐ.എസിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്‌ടരായി അസമിലെയും ന്യൂഡല്‍ഹിയിലെയും തിരക്കേറിയ സ്‌ഥലങ്ങളില്‍ സ്‌ഫോടനങ്ങള്‍ക്കു പദ്ധതിയിട്ട മൂന്നുപേര്‍ അറസ്‌റ്റില്‍. ഞായറാഴ്‌ച രാത്രിയാണ്‌ സംഘം പിടിയിലായത്‌. ഒരു കിലോയോളം സ്‌ഫോടകവസ്‌തുക്കളും ഐ.ഇ.ഡികളും വാളുകളും ഇവരില്‍നിന്നു പിടിച്ചെടുത്തു.തീവ്രനിലപാടുകാരായ മുക്‌താര്‍ ഇസ്ലാം, രണ്‍ജീത്‌ അലി, ജാമില്‍ എന്നിവരെയാണ്‌ പോലീസ്‌ വലയിലാക്കിയത്‌.

ഇവരെല്ലാം ഇരുപത്തിയഞ്ചില്‍ താഴെ പ്രായമുള്ളവരാണെന്ന്‌ പോലീസ്‌ പറയുന്നു. ജാമില്‍ പന്ത്രണ്ടാം ക്ലാസ്‌ പാസായശേഷം ആധാര്‍ എന്‍റോള്‍മെന്റ്‌ സെന്ററില്‍ ജോലിചെയ്‌തുവരികയായിരുന്നു. ഇസ്ലാം ഡ്രൈവറും അലി മല്‍സ്യവ്യാപാരകേന്ദ്രത്തിലെ മാനേജരുമായിരുന്നെന്നും പോലീസ്‌ വെളിപ്പെടുത്തി.ഡല്‍ഹി പോലീസ്‌ സ്‌പെഷല്‍ സെല്ലും അസം പോലീസും സംയുക്‌തമായി നടത്തിയ നീക്കത്തിലാണ്‌ ഇവര്‍ വലയിലായത്‌. സ്‌ഫോടനനീക്കം പോലീസ്‌ തകര്‍ത്തു.

കനകമല ഐഎസ് ക്യാംപ്; രണ്ട് ഹൈക്കോടതി ജഡ്ജിമാരെയും ബിജെപി നേതാവിനെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ

അസമിലെ ഗോള്‍പറയില്‍നിന്ന്‌ പിടിയിലായ ഇവരെ പത്തു ദിവസത്തേക്ക്‌ പോലീസ്‌ കസ്‌റ്റഡിയില്‍ റിമാന്‍ഡ്‌ ചെയ്‌തു.അസമിലെ “രാസ്‌ മേള”യില്‍ സ്‌ഫോടനം നടത്താനായിരുന്നു ഇവരുടെ നീക്കം. വന്‍ ജനാവലി പങ്കെടുക്കുന്ന മേളയാണിത്‌. ഇതു വിജയിപ്പിച്ചശേഷം തലസ്‌ഥാന നഗരിയില്‍ ആക്രമണത്തിനും ഇവര്‍ പദ്ധതിയിട്ടിരുന്നെന്ന്‌ ഡി.സി.പി. അറിയിച്ചു.ഐ.ഇ.ഡി. പൂര്‍ണതോതില്‍ സജ്‌ജമായിരുന്നെന്നും രാസ്‌ മേളയ്‌ക്കു തൊട്ടുമുമ്പ് ബാറ്ററി ഘടിപ്പിക്കാനാണിരുന്നതെന്നും ഇവര്‍ സമ്മതിച്ചതായും പോലീസ്‌ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button