KeralaCinemaMollywoodLatest NewsNewsEntertainment

‘നിങ്ങളുടെ അമ്മയേയും പെങ്ങളേയും പോലെ ഞാനും സൂപ്പര്‍ ചരക്കാണ്’: അശ്ലീല കമന്റിട്ടവന് മറുപടിയുമായി അഞ്‍ജു അരവിന്ദ്

തിരുവനന്തപുരം: സിനിമ – സീരിയൽ താരങ്ങൾ സോഷ്യൽ മീഡിയകളിൽ അവരുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്‌താൽ അതിനു കീഴെ അശ്ലീല കമന്റുമായി എത്തുന്നവർ ധാരാളമാണ്. മുഖമില്ലാത്തതും വ്യാജവുമായ അക്കൗണ്ടുകൾ വഴിയും ഒറിജിനൽ അക്കൗണ്ടുകൾ വഴിയും ഇത്തരത്തിൽ അശ്ളീല കമന്റുകൾ ഇടാൻ ഇവർക്കൊന്നും യാതൊരു മടിയുമുണ്ടാകാറില്ല. പൊതുവേ നടിമാർ ആരും മറുപടി നൽകാറില്ല. എന്നാൽ, ഇക്കാര്യത്തിൽ നടി അഞ്‍ജു അരവിന്ദ് കൃത്യമായ മറുപടിയാണ് തന്റെ ചിത്രത്തിന് താഴെ മോശം കമന്റ് ഇട്ട യുവാവിന് നൽകിയത്.

Also Read:‘ഉണ്ടായില്ലാ വെടിയിൽ ഭയക്കുന്നവനല്ല’: തനിക്കെതിരായി പറഞ്ഞ കാര്യങ്ങൾ തെളിയിക്കാൻ വെല്ലുവിളിച്ച് കെ.മുരളീധരൻ

മോശം കമന്റുമായെത്തിയ വിമര്‍ശകന് കുറിക്കു കൊള്ളുന്ന മറുപടി കൊടുത്തതിന്റെ സ്‌ക്രീന്‍ ഷോട്ടാണ് താരം പങ്കുവച്ചിരിക്കുന്നത്. ഫൂഡി ബഡ്ഡി അഞ്ജു അരവിന്ദ് എന്ന താരത്തിന്റെ യൂട്യൂബ് പേജിലാണ് മോശം കമന്റ് എത്തിയത്. ”സൂപ്പര്‍ ചരക്ക് ക്യാഷ് മുടക്കിയാലും നഷ്ടം വരാനില്ല” എന്നായിരുന്നു കമന്റ്. ”അതേ സുഹൃത്തേ, നിങ്ങളുടെ അമ്മയേയും പെങ്ങളെയും പോലെ സൂപ്പര്‍ ചരക്കു തന്നെയാണ് ഞാനും” എന്നാണ് ഇതിനു അഞ്ജു നൽകിയ മറുപടി.

”കഷ്ടം… ഓരോരുത്തരുടെയും കാഴ്ചപ്പാട്…. ന്തായാലും നല്ല റിപ്ലൈ കൊടുക്കാന്‍ സാധിച്ചു” എന്ന കുറിപ്പോടെയാണ് അഞ്ജു ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചിരിക്കുന്നത്. നടിക്ക് മികച്ച പിന്തുണയാണ് എല്ലാവരും നൽകുന്നത്. മറുപടി കലക്കിയെന്ന് പറയുന്നവരുമുണ്ട്.

 

View this post on Instagram

 

A post shared by Anju Aravind (@anju_aravind24)

shortlink

Related Articles

Post Your Comments

Related Articles


Back to top button