Latest NewsKeralaNews

ശ്രീലങ്കയില്‍ തീപിടിച്ച്‌​ മുങ്ങിയ കപ്പലില്‍​ ഇന്ധന ചോര്‍ച്ച: അതീവ ജാഗ്രതയിൽ കേ​ര​ളവും ത​മി​ഴ്​​നാ​ടും

350 മെ​ട്രി​ക് ട​ണ്‍ ഇ​ന്ധ​ന​മാ​ണ്​ ശ്രീ​ല​ങ്ക​യു​ടെ 30 കി​ലോ​മീ​റ്റ​ര്‍ വ​രു​ന്ന തീ​ര​മേ​ഖ​ല​യി​ല്‍ പ​ര​ന്നൊ​ഴു​കി​യ​ത്.

കൊ​ച്ചി: ശ്രീലങ്കയില്‍ തീപിടിച്ച്‌​ മുങ്ങിയ കപ്പലില്‍​ ഇന്ധന ചോര്‍ച്ച. കേരളത്തിനും ത​മി​ഴ്​​നാ​ടിനും സ​മു​ദ്ര ശാ​സ്​​ത്ര​ജ്ഞ​രുടെ മുന്നറിയിപ്പ്​. ഇന്ധന ചോർച്ചയുടെ ദൂ​ഷ്യ​ഫ​ല​ങ്ങ​ള്‍ കേ​ര​ള തീ​ര​ത്തേ​ക്കും ത​മി​ഴ്​​നാ​ട്ടി​ലേ​ക്കും എ​ത്താ​ന്‍ നാ​ളേ​റെ വേ​ണ്ടെ​ന്നാ​ണ്​ ശാ​സ്​​ത്ര​ജ്ഞ​രുടെ മുന്നറിയിപ്പ്​. അ​തി​നാ​ല്‍, കൊ​ച്ചി, തൂ​ത്തു​ക്കു​ടി, ചെ​ന്നൈ തു​റ​മു​ഖ​ങ്ങ​ളി​ല്‍ ജാ​ഗ്ര​ത നി​ര്‍​ദേ​ശ​മു​ണ്ട്.

​Read Also: രാജ്യം മഹാമാരിയില്‍ വലയുമ്പോൾ ഒരു രൂപ പോലും ശമ്പളമായി സ്വീകരിക്കില്ലെന്ന് മുകേഷ് അംബാനി

മേ​യ് 21ന് കൊ​ളം​ബോ​യു​ടെ തീ​ര​ത്തു​വ​ച്ച്‌ എം.​വി എ​ക്​​സ്​​പ്ര​സ്​ പേ​ള്‍ എ​ന്ന സി​ങ്ക​പ്പൂ​ര്‍ ച​ര​ക്കു​ക​പ്പ​ലി​ന്​ തീ ​പി​ടി​ച്ച​ത്. ഖ​ത്ത​റി​ല്‍​ നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്ക്​ യാ​ത്ര തി​രി​ച്ച​താ​ണ്​ ക​പ്പ​ല്‍. തീ​പി​ടി​ച്ച്‌ 12 ദി​വ​സം പി​ന്നി​ട്ട​പ്പോ​ഴാ​ണ്​ ക​പ്പ​ല്‍ മു​ങ്ങി​ത്തു​ട​ങ്ങി​യ​ത്. അ​തി​നി​ടെ ഇ​ന്ധ​ന​വും രാ​സ​വ​സ്​​തു​ക്ക​ളും പ്ലാ​സ്​​റ്റി​ക്​ മാ​ലി​ന്യ​ങ്ങ​ളു​മെ​ല്ലാം ക​ട​ലി​ല്‍ പ​ര​ന്നൊ​ഴു​കി. 350 മെ​ട്രി​ക് ട​ണ്‍ ഇ​ന്ധ​ന​മാ​ണ്​ ശ്രീ​ല​ങ്ക​യു​ടെ 30 കി​ലോ​മീ​റ്റ​ര്‍ വ​രു​ന്ന തീ​ര​മേ​ഖ​ല​യി​ല്‍ പ​ര​ന്നൊ​ഴു​കി​യ​ത്. ഇ​ന്ധ​ന​ച്ചോ​ര്‍​ച്ച ഇ​നി​യും കൂ​ടു​മെ​ന്ന ആ​ശ​ങ്ക​യാ​ണ്​ നി​ല​നി​ല്‍​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button