Latest NewsNewsIndia

ട്വിറ്ററിനെതിരെ ഉറച്ച നിലപാടുമായി കേന്ദ്രം: കേസെടുക്കാൻ ആലോചന

ഐ.ടി നിയമപ്രകാരം പുതിയ മാനദണ്ഡങ്ങള്‍ അനുസരിക്കാന്‍ ഇലക്ട്രോണിക്സ് ആന്‍റ് ഐ.ടി മന്ത്രാലയമാണ് അവസാന അവസരം നല്‍കി ട്വിറ്ററിന് നോട്ടീസ് അയച്ചിരിക്കുന്നത്

ന്യൂഡൽഹി : ട്വിറ്ററിനെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്രസർക്കാർ. കേസെടുക്കാനാണ് ആലോചനയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ട്വിറ്ററിന്റെ നിലപാട് ദൗർഭാ​ഗ്യകരമാണ്, ട്വിറ്റിന് നല്കിയത് അവസാന നോട്ടീസ് ആണെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നു.

ഐ.ടി നിയമപ്രകാരം പുതിയ മാനദണ്ഡങ്ങള്‍ അനുസരിക്കാന്‍ ഇലക്ട്രോണിക്സ് ആന്‍റ് ഐ.ടി മന്ത്രാലയമാണ് അവസാന അവസരം നല്‍കി ട്വിറ്ററിന് നോട്ടീസ് അയച്ചിരിക്കുന്നത്. ഇതുവരെ മന്ത്രാലയത്തിന്‍റെ നോട്ടീസുകള്‍ക്ക് ട്വിറ്റർ പ്രതികരണം നടത്തിയില്ലെന്നും, ഈ നോട്ടീസിന് ആവശ്യമായ മറുപടി പ്രതീക്ഷിക്കുന്നു എന്നും പറയുന്നു.

Read Also  :  ശ്രീലങ്കയില്‍ തീപിടിച്ച്‌​ മുങ്ങിയ കപ്പലില്‍​ ഇന്ധന ചോര്‍ച്ച: അതീവ ജാഗ്രതയിൽ കേ​ര​ളവും ത​മി​ഴ്​​നാ​ടും

പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ച് മന്ത്രാലയത്തിന് വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാകണമെന്നും അറിയിച്ചിട്ടുണ്ട്. മറുപടി അനുസരിച്ചായിരിക്കും തുടര്‍ നടപടികൾ എന്നും നോട്ടീസില്‍ പറയുന്നു. നോട്ടീസിന് മറുപടി നല്‍കാത്ത പക്ഷം ട്വിറ്ററിന് സോഷ്യല്‍ മീഡിയ എന്ന നിലയില്‍ ഇന്ത്യയില്‍ ലഭിക്കുന്ന നിയമപരിരക്ഷ ഇല്ലാതാകുമെന്നും പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button