KeralaLatest NewsNews

ടാറ്റൂ ഷോപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ആരോഗ്യ വകുപ്പ്: കാരണം ഇതാണ്

ലൈസന്‍സുള്ള ഏജന്‍സികള്‍ക്ക് മാത്രമാണ് പച്ചകുത്താനുള്ള അനുമതി

തിരുവനന്തപുരം: ടാറ്റൂ ഷോപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ആരോഗ്യ വകുപ്പ്. ഇനി മുതല്‍ ലൈസന്‍സുള്ള ഏജന്‍സികള്‍ക്ക് മാത്രമാണ് പച്ചകുത്താനുള്ള അനുമതി. രോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

Also Read: നാളെ നമ്മളെല്ലാവരും കോഴിക്കറിയാവുമെന്ന് കോഴിക്കറിയാം: ലക്ഷദ്വീപിനൊപ്പമെന്ന് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ അമ്മായിയച്ചന്‍

പച്ച കുത്തുന്ന വ്യക്തി ഗ്ലൗസ് ധരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി. പച്ച കുത്തുന്നവര്‍ ഹെപ്പറ്റൈറ്റിസ് ബിക്കുള്ള വാക്‌സിന്‍ എടുത്തിരിക്കണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഒരു കമ്മിറ്റിയെ നിയോഗിക്കണം. ഈ കമ്മിറ്റിയാണ് ഏജന്‍സികള്‍ക്ക് ലൈസന്‍സ് നല്‍കേണ്ടതെന്നും ഉത്തരവില്‍ പറയുന്നു. മാരക രോഗങ്ങള്‍ പടരാന്‍ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

ടാറ്റൂ പതിക്കലിന് ഉപയോഗിക്കുന്ന മഷി പോലെയുള്ള സാമഗ്രികള്‍ ഒന്നില്‍ കൂടുതല്‍ തവണ ഉപയോഗിക്കാന്‍ പാടില്ല. ഒരാള്‍ക്ക് ഉപയോഗിച്ച സാധനങ്ങള്‍ മറ്റാരിലും ഉപയോഗിക്കരുത്. ടാറ്റൂ പതിക്കുന്നതിന് മുന്‍പ് ഇരിപ്പിടം, ഉപകരണങ്ങള്‍ എന്നിവ അണുവിമുക്തമാക്കണം. പൊതുസ്ഥലങ്ങളില്‍ ടാറ്റൂ പതിക്കല്‍ പാടില്ലെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button