Latest NewsKeralaNattuvarthaNews

രഞ്ജിത്തിന്റെ ഭാര്യയെ വരെ അറസ്റ് ചെയ്തപ്പോൾ രജിനെ മാത്രം വിട്ടയച്ചത് എന്തിന്? സിപിഎം ബന്ധം രജിനെ രക്ഷപെടുത്തുമ്പോൾ

ഇതോടെ കുഴല്‍പ്പണ കേസില്‍ രാഷ്ട്രീയ ഇടപടെല്‍ നടക്കുന്നുണ്ടെന്ന ആരോപണം ശക്തമാകുന്നു.

തൃശൂര്‍: കൊടകര കുഴൽപ്പണ കേസിലെ മുഖ്യപ്രതി രഞ്ജിത്തിന്റെ ഭാര്യ കോടാലി വല്ലത്ത് ദീപ്തി(34)യെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പണം ഒളിപ്പിച്ചതിനാണ് അറസ്റ്റ്. രഞ്ജിത്ത് പിടിയിലാകുമെന്ന് ഉറപ്പായതോടെ ദീപ്തിയുടെ കൈയില്‍ 11 ലക്ഷം നല്‍കിയിരുന്നു. ഈ പണത്തെക്കുറിച്ച് പോലീസിനോട് പറയാതെ ഇരുന്നതിനും പണം ഒളിപ്പിച്ചതിനുമാണ് ദീപ്തിയെ അറസ്റ്റ് ചെയ്തത്. സമാനകുറ്റം ചെയ്ത ടുട്ടു എന്ന രജിനെ മാത്രം പോലീസ് എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന ചോദ്യമാണ് ഉയർന്നു വരുന്നത്.

Also Read:‘ബി.ജെ.പി കോർ കമ്മിറ്റി യോഗം പൊലീസ് വിലക്കിയത് സർക്കാർ ഇടപെട്ട്’: രൂക്ഷ വിമർശനവുമായി കുമ്മനം രാജശേഖരൻ

രജിനെ ചോദ്യം ചെയ്യലിനായി പോലീസ് വിളിച്ച് വരുത്തിയെങ്കിലും പിന്നീട് വിട്ടയയ്ക്കുകയായിരുന്നു. ഇതോടെ കുഴല്‍പ്പണ കേസില്‍ രാഷ്ട്രീയ ഇടപടെല്‍ നടക്കുന്നുണ്ടെന്ന ആരോപണം ശക്തമാകുന്നു. സി.പി.എം പ്രവര്‍ത്തകന്‍ രജിനെ(ടുട്ടു) ചോദ്യം ചെയ്ത ശേഷം അന്വേഷണ സംഘം വിട്ടയച്ചതാണ് സംശയത്തിന് കാരണം. രഞ്ജിത്തില്‍ നിന്ന് രജിന്‍ മൂന്നര ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. പ്രതികളുമായി ഇയാള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. പ്രതികൾക്ക് വേണ്ട സഹായങ്ങൾ ചെയ്തു നൽകിയതും രജിന് തന്നെയായിരുന്നു. എന്നിട്ടും രജിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് ചോദ്യമുയരുന്നത്.

വാങ്ങിയ പണം തിരിച്ചു കൊടുത്താല്‍ മതിയെന്ന നിര്‍ദ്ദേശത്തില്‍ രജിനെ പോലീസ് വിട്ടയച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സിപിഎമ്മിനെ പ്രതിരോധത്തിലാക്കാതിരിക്കാനാണ് ഇതെന്നാണ് ബി.ജെ.പി വിലയിരുത്തല്‍. അതിനിടെ രജിന് പാര്‍ട്ടി ബന്ധമില്ലെന്ന നിലപാട് സിപിഎമ്മും എടുത്തു കഴിഞ്ഞു. രണ്ട് കൊലപാതകക്കേസിലെ പ്രതി കൂടെയാണ് രജിൻ. ബിജെപി പ്രവര്‍ത്തകരായ സത്യേഷിനേയും പ്രമോദിനേയും കൊന്ന കേസിലെ പ്രതിയാണ് രജിന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button