KeralaLatest NewsNewsCrime

കോഴിക്കോട് ലക്ഷങ്ങളുടെ ലഹരിമരുന്നുമായി യുവാവ് പിടിയിൽ

കോഴിക്കോട്: മാരക ലഹരിമരുന്ന് വിഭാഗത്തിൽപ്പെട്ട എംഡിഎംഎ(മെത്തലീൻ ഡയോക്സി മെത്താംഫീറ്റമിൻ)യുമായി യുവാവ് അറസ്റ്റിൽ. താമരശ്ശേരി സ്വദേശി പൊന്നോത്ത് വീട്ടിൽ ഫൈസൽ.പി (28) നെയാണ് അറസ്റ്റ് ചെയ്തത്. അമ്പത് ഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. ഇയാൾ സഞ്ചരിച്ച ജീപ്പും എക്സൈസ് കസ്റ്റഡിയിൽ എടുത്തു. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ താമരശ്ശേരി എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി.

കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡും എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോയും ചേർന്ന് നടത്തിയ സംയുക്ത വാഹന പരിശോധനയ്ക്കിടെ കോഴിക്കോട് – താമരശ്ശേരി ദേശീയപാതയിൽ വെച്ച് മഹീന്ദ്ര ജീപ്പിൽ കടത്തിക്കൊണ്ടു പോകുന്നവഴിയാണ് ഇയാൾ പിടിയിലായത്. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് വിപണിയിൽ രണ്ട് ലക്ഷം രൂപ വിലവരും .

എക്സൈസ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി ആർ ദേവദാസിൻ്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ഐ ബി ഇൻസ്പെക്ടർ പ്രജിത്ത്.എ, പ്രിവൻ്റീവ് ഓഫീസർ ബിജുമോൻ ടി.പി, സിവിൽ എക്സൈസ് ഓഫീസർമാരായ ദീനദയാൽ എസ്.ആർ, സന്ദീപ് എൻ.എസ്, അജിത്ത്.പി,അനുരാജ്.എ, സൈമൺ ടി.എം, അരുൺ.എ ഡ്രൈവർമാരായ അബ്ദുൽകരീം, പ്രബീഷ് എന്നിവരും പങ്കെടുത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button