KeralaLatest NewsNews

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് ആയിരക്കണക്കിന് പേർ: വിശദ വിവരങ്ങൾ ഇങ്ങനെ

3069 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 4580 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1630 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 3069 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 9769 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 31 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: കോവിൻ 2.0 ൽ രജിസ്‌ട്രേഷനുള്ള ഫോട്ടോ ഐഡിയായി യുഡിഐഡി സ്വീകാര്യം: സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം

തിരുവനന്തപുരം സിറ്റിയിൽ 583 കേസുകൾ രജിസ്റ്റർ ചെയ്തു. 55 പേരാണ് അറസ്റ്റിലായത്. 264 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 1,019 കേസുകൾ രജിസ്റ്റർ ചെയ്യുകയും 530 പേർ അറസ്റ്റിലാകുകയും 73 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 1,127 കേസുകളും കൊല്ലം സിറ്റിയിൽ 474 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 583, 55, 264
തിരുവനന്തപുരം റൂറൽ – 1019, 530, 937
കൊല്ലം സിറ്റി – 474, 38, 26
കൊല്ലം റൂറൽ – 1127, 73, 175
പത്തനംതിട്ട – 78, 79, 5
ആലപ്പുഴ- 28, 16, 162
കോട്ടയം – 214, 188, 173
ഇടുക്കി – 148, 32, 85
എറണാകുളം സിറ്റി – 141, 67, 49
എറണാകുളം റൂറൽ – 190, 34, 370

Read Also: മോദിയെ വെല്ലുവിളിച്ച് തുടങ്ങിയ പിണറായിയുടെ വാക്‌സിന്‍ ചലഞ്ചിലെ കണക്കില്ലാത്ത പണം എവിടെ പോകും: ശ്രീജിത്ത് പണിക്കര്‍

തൃശൂർ സിറ്റി – 152, 159, 142
തൃശൂർ റൂറൽ – 29, 41, 202
പാലക്കാട് – 99, 111, 36
മലപ്പുറം – 27, 24, 11
കോഴിക്കോട് സിറ്റി – 47, 0, 42
കോഴിക്കോട് റൂറൽ – 56, 72, 15
വയനാട് – 54, 17, 15
കണ്ണൂർ സിറ്റി – 74, 74, 48
കണ്ണൂർ റൂറൽ – 21, 0, 66
കാസർകോട് – 19, 20, 246

shortlink

Related Articles

Post Your Comments

Related Articles


Back to top button