COVID 19KeralaLatest NewsNewsIndiaInternational

കോവിഡ് വാക്സിനേഷൻ: വിദേശയാത്രക്കാര്‍ക്ക് ഇളവനുവദിച്ച് കേന്ദ്രസർക്കാർ

പുതിയ മാര്‍ഗനിര്‍ദേശ പ്രകാരം ആദ്യ ഡോസ് വാക്സിനെടുത്ത് 28 ദിവസത്തിനുള്ളില്‍ രണ്ടാമത്തെ ഡോസ് സ്വീകരിക്കാം

ഡൽഹി: വിദേശയാത്രക്കാര്‍ക്ക് കോവിഡ് വാക്സിനേഷനിൽ ഇളവ് അനുവദിച്ച് കേന്ദ്രസർക്കാർ. കോവിഡ് വാക്സിന്റെ രണ്ട് ഡോസുകള്‍ക്കിടയിലുള്ള കാലാവധി കുറയ്ക്കാനാണ് സർക്കാർ തീരുമാനം. നിലവിൽ ആദ്യ ഡോസ് വാക്സിന് ശേഷം 84 ദിവസം കഴിഞ്ഞു മാത്രമേ രണ്ടാമത്തെ ഡോസ് സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. പുതിയ മാര്‍ഗനിര്‍ദേശ പ്രകാരം ആദ്യ ഡോസ് വാക്സിനെടുത്ത് 28 ദിവസത്തിനുള്ളില്‍ രണ്ടാമത്തെ ഡോസ് സ്വീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാർ വ്യക്തമാക്കി.

രാജ്യത്ത് 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ജൂൺ 21 മുതൽ കോവിഡ് വാക്സിന്‍ സൗജന്യമായിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാർ നേരിട്ട് വാങ്ങി സംസ്ഥാനങ്ങൾക്ക് നൽകാനാണ് തീരുമാനം. വാക്സിൻ നിർമ്മാതാക്കളിൽ നിന്ന് 75 % വാക്സിനും കേന്ദ്രസർക്കാർ വാങ്ങുമെന്നും, 25 % സ്വകാര്യ ആശുപത്രികൾക്ക് വാങ്ങാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

എല്ലാ വിഭാഗം വാക്സിനേഷനിലും ഇന്ത്യ മുന്നിലാണെന്നും, രാജ്യം നേരിട്ടത് നൂറ്റാണ്ട് കണ്ട മഹാമാരിയെ ആണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു വർഷത്തിനിടെ രാജ്യത്ത് സ്വന്തമായി രണ്ട് വാക്സിനുകൾ ഉണ്ടായതായും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുന്ന കാര്യത്തില്‍ രാജ്യം മുന്നോട്ടു പോവുകയാണെന്നും, രാജ്യം ഒരുക്കിയത് വലിയ ആരോഗ്യ സംവിധാനം ആണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button