COVID 19KeralaLatest NewsNews

സ്പോർട്സ് താരങ്ങൾക്കു വേണ്ടി മുഖ്യമന്ത്രിയോട് പ്രത്യേക അഭ്യർത്ഥനയുമായി പി ടി ഉഷ

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി വിടാതെ പിന്തുടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ വർഷം മാറ്റിവച്ച ടോക്കിയോ ഒളിമ്പിക്സ് ഈ വർഷം ആരംഭിക്കും. വരാനിരിക്കുന്ന മത്സരങ്ങള്‍ കണക്കിലെടുത്തുകൊണ്ട് പങ്കെടുക്കാന്‍ പോകുന്ന താരങ്ങള്‍ക്കും, പരിശീലകര്‍ക്കും, സപ്പോര്‍ട്ട് സ്റ്റാഫിനും, മെഡിക്കല്‍ സംഘത്തിനും എത്രയും പെട്ടെന്ന് വാക്‌സിനേഷന്‍ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ കായികതാരം പി. ടി. ഉഷ.

Also Read:ജനങ്ങൾ നൽകിയ ‘അടിയുടെ’ ചൂട് നിങ്ങൾ മറന്നിട്ടുണ്ടാകില്ല: എ.എ റഹീം

‘നമ്മുടെ സ്പോര്‍ട്സ് വിഭാഗത്തെ അവഗണിക്കരുതെന്നും’ പി. ടി. ഉഷ ട്വിറ്ററിലൂടെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച അത്‌ലറ്റുകളിൽ ഒരാളാണ് പി. ടി. ഉഷ. 1984-ല്‍ പത്മശ്രീ ബഹുമതിയും അര്‍ജുന അവാര്‍ഡും കരസ്ഥമാക്കിയ ഉഷ 2000 ലാണ് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചത്. ഇപ്പോള്‍ വളര്‍ന്നു വരുന്ന കായിക പ്രതിഭകളെ പരിശീലിപ്പിക്കാന്‍ ഉഷ സ്കൂള്‍ ഓഫ് അത്‌ലറ്റിക്സും ഉഷ നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button